Thank you Reshmi from Kerala: ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളി യുവതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ
ഗസ്സ സിറ്റി: ഇസ്റാഈലിന്റെ അക്രമണത്തിൽ നരകിച്ചും യാതനയിലും കിടക്കുന്ന ഗസ്സയിൽ കുടിവെള്ളക്ഷാമം എന്നത് ജനതയെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുരിതത്തിലാഴ്ത്തുന്ന ഒന്നാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ കേരളത്തിലെ വയനാട്ടുകാരിയായ ശ്രീരശ്മിയുടെ നേതൃത്വത്തിൽ 250 കുടുംബങ്ങൾക്ക് 3,000 ലിറ്റർ കുടിവെള്ളമാണ് എത്തിച്ചിരിക്കുന്നത്. കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി, ഗസ്സ സിറ്റിയിൽ നിന്ന് തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്ന കുടുംബങ്ങൾക്കാണ് പ്രൈവറ്റ് വാട്ടർ ട്രക്കിലൂടെ സഹായം നൽകി മാതൃകയായിരിക്കുന്നത്. ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കുടിവെള്ളം എത്തിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണ്. "കുടിവെള്ളക്ഷാമം രൂക്ഷമായ ഘട്ടത്തിൽ പ്രൈവറ്റ് വാട്ടർ ടാങ്ക് മുഖേനെ കുടിവെള്ളം എത്തിക്കുകയായിരുന്നു ഏകവഴി.
ഫലസ്തീൻനിന്നുള്ള സ്നേഹത്തിന് ഒരായിരം നന്ദി," എന്ന പോസ്റ്റ് ശ്രീരശ്മി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കൾക്കുമുള്ള നന്ദി പ്രകടിപ്പിച്ച് ഗസ്സ നിവാസികൾ പോസ്റ്ററുകൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും അവർ പങ്കുവെച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനക്കൂട്ടം 'Thank You Rashmi from Kerala' എന്ന മുദ്രാവാക്യം ഉച്ചരിച്ച് സന്തോഷം പ്രകടിപ്പിച്ചു.
കുടിവെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോയും ശ്രീരശ്മി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (@shre.reshmi) പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗസ്സയിലെ നിവാസികൾ തയ്യാറാക്കിയ നന്ദി വീഡിയോയും അതോടൊപ്പം അവർ പങ്കുവെച്ചു, ഇതും സോഷ്യൽ മീഡിയയിൽ വൈറലായി. ഗസ്സയിലെ നിരവധി പേർക്ക് വേണ്ടി സാമ്പത്തിക സഹായം ശേഖരിക്കാനുള്ള ക്യാമ്പെയ്നുകളും ശ്രീരശ്മിയുടെ നേതൃത്വത്തിൽ ഗസ്സയിൽ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച നിരവധി പോസ്റ്റുകളിലൂടെ ഫണ്ട് റൈസിങ് പരിപാടികളും നടത്തുന്ന അവർ, എല്ലാ സഹായത്തിന്റെയും വിശദാംശങ്ങളും സുതാര്യമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ച് സമൂഹമാധ്യമത്തിൽ ആശംസകളും നന്ദികളും അറിയിച്ചത്.
കൂട്ട് കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീരശ്മി, ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് സ്ഥിരമായി സഹായങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. യുദ്ധത്താൽ തകർന്ന ഗസ്സയിലെ ജലസ്രോതസ്സുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, ഇത്തരം ലോക്കൽ ഇനിഷ്യേറ്റീവുകൾ പ്രധാനപ്പെട്ടതാണ്. ഗസ്സയിലെ കുടിവെള്ളക്ഷാമം തുടരുന്ന പശ്ചാത്തലത്തിൽ, ശ്രീരശ്മിയുടെ ഈ ഉദ്യമം പ്രത്യേക ശ്രദ്ധ നേടിയിരിക്കുന്നു.
Shreerashmi, a Malayali artist and founder of Kootu Community, led an initiative to provide 3,000 liters of drinking water to 250 families displaced in southern Gaza. Facing severe water shortages, the effort brought relief to residents who expressed gratitude through posters and a video shared on social media. Rashmi's fundraising posts on Instagram have inspired many to contribute, with transparent updates on the aid provided.gaza drinking water malayali. malayali gaza drinking water.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."