HOME
DETAILS

അബൂദബിയിൽ പുതിയ ട്രാം ലൈൻ തുറന്നു; ഇനി മിന്നൽ വേ​ഗത്തിൽ യാസ് ദ്വീപിൽ നിന്നും സായിദ് വിമാനത്താവളത്തിലെത്താം

  
Web Desk
October 02, 2025 | 1:51 PM

abu dhabi unveils new tram line lightning-fast 20-minute dash from yas island to said airport

അബൂദബി: യാസ് ദ്വീപിലെ വിനോദകേന്ദ്രങ്ങളേയും താമസകേന്ദ്രങ്ങളേയും സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രാം സേവനം അവതരിപ്പിച്ച് അബുദാബി ട്രാൻസ്പോർട്ട് (ADT). ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്സിബിഷനിലും കോൺഫറൻസിലും പ്രദർശിപ്പിച്ച ലൈൻ 4 ട്രാം, തിരക്ക് കുറയ്ക്കുകയും വേഗതയേറിയ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിനോദസഞ്ചാര-താമസ കേന്ദ്രങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് തുറക്കുന്നതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുമെന്ന് ADT സിഇഒ സയീദ് സലീം അൽ സുവൈദി പറഞ്ഞു. 

ഓരോ അഞ്ച് മിനിറ്റിലും ഒരു സർവീസ് എന്ന നിലയിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. പ്രധാന പരിപാടികളിൽ 600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് ഇത് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. യാസ് ദ്വീപിലെ ആകർഷണങ്ങൾ, താമസ സ്ഥലങ്ങൾ, ഭാവി അതിവേഗ റെയിൽ ഹബ്ബുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതിൽ ട്രാമിന്റെ പങ്ക് ഉയർത്തിക്കാട്ടിയ അധികൃതർ, യാത്രാ സമയവും തിരക്കും വലിയ തോതിൽ കുറയുമെന്നും ചൂണ്ടിക്കാട്ടി. അബൂദബി സർക്കാരിന്റെ സമഗ്ര ഗതാഗത ദർശനത്തിന്റെ ഭാഗമായാണ് ലൈൻ 4 തുറന്നിരിക്കുന്നത്.

ഏകീകൃത ടിക്കറ്റിംഗ്, AI-അധിഷ്ഠിത ഡിമാൻഡ് മാനേജ്മെന്റ് എന്നിവയിലൂടെ യാത്രകൾ സുഗമമാക്കുമെന്ന് ADT ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗതാഗത മലിനീകരണം കുറയ്ക്കുകയും എല്ലാ താമസക്കാർക്കും അവസരങ്ങൾക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്ത്, നെറ്റ് സീറോ 2050 ലക്ഷ്യങ്ങളുമായി യോജിക്കുന്ന ഈ സംവിധാനം, അബൂദബിയെ സുസ്ഥിര-സ്മാർട്ട് നഗര ​ഗതാ​ഗതത്തിലെ കരുത്തനാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.

abu dhabi's line 4 tram line launches, slashing travel time to just 20 minutes between yas island's entertainment hubs and sa'id international airport; discover how this eco-friendly route boosts connectivity, reduces traffic, and enhances urban mobility for residents and tourists alike.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  3 days ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  3 days ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  3 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  3 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  3 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  3 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  3 days ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  3 days ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  3 days ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  3 days ago