During a protest over the waste issue, MLA K.P. Mohanan was manhandled, and a case has been registered against 25 identifiable persons involved in the incident.
HOME
DETAILS
MAL
കെ.പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി; 25 പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലിസ്
October 02, 2025 | 2:03 PM
കണ്ണൂര്‍: മാലിന്യ പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കെ.പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്. ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നത്തിലാണ് കൂത്തുപറമ്പ് എംഎല്‍എയും, ആര്‍ജെഡി നേതാവുമായ കെ.പി മോഹനനെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
ചൊക്ലി കരിയാടാണ് പ്രതിഷേധമരങ്ങേറിയത്. പ്രദേശത്തെ പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. സമീപത്തുള്ള ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്നും, പലതവണ വിവരമറിയിച്ചിട്ടും എംഎല്‍എ പരിഗണിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി സ്ഥലത്ത് പ്രതിഷേധം നടക്കുന്നുണ്ട്.
നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞുനിര്‍ത്തുകയും, വിവരം ബോധിപ്പിക്കുകയും ചെയ്തു. ഈ സമയം എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് കൂടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരും, എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ ചൊക്ലി പൊലിസ് സ്ഥലത്തെത്തി. എംഎല്‍എക്ക് പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."