HOME
DETAILS

ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിം​ഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി

  
Web Desk
October 02, 2025 | 5:34 PM

driving under the influence with passengers police arrest bus driver on kozhikode-thiruvambady route

കോഴിക്കോട്: കോഴിക്കോട്-തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് കഞ്ചാവ് പിടികൂടി. ചൈത്രം ബസ് ഡ്രൈവർ ഷമിൽ ലാലാണ് പൊലിസിന്റെ പിടിയിലായത്. യാത്രക്കാരിയായ ഒരു സ്ത്രീ പൊലിസിന് നൽകിയ വിവരത്തെ തുടർന്ന് കുന്ദമംഗലത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്ന് ഏകദേശം 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീ സ്റ്റോപ്പിലിറങ്ങിയ ശേഷം ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലിസ് സബ് ഇൻസ്‌പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഈ റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നതായി പൊലിസും അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലിസ് അന്വേഷണം തുടരുന്നു.

 

A private bus driver on the Kozhikode-Thiruvambady route was arrested in Kundamangalam after a female passenger tipped off police about his suspected drug use. Authorities seized about 2 grams of cannabis from Shamil Lal, driver of the Chaitram bus, and registered a case under the NDPS Act. Local residents had previously complained about reckless driving by some drivers on this route due to substance abuse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  3 days ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  3 days ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  3 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  3 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  3 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  3 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  3 days ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  3 days ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  3 days ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  3 days ago