അടിപൊളി റീൽസ് എടുക്കാൻ അറിയാമോ? 25 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന വീഡിയോ, ഫോട്ടോ കണ്ടന്റ് മത്സരത്തിനു റെഡി ആകൂ, നിരവധി സമ്മാനങ്ങളുമായി "Visit Qatar"
ദോഹ: അടിപൊളി റീൽസ് ഉണ്ടാക്കാനും ഫോട്ടോ എടുക്കാനും അറിയുന്നവർക്ക് കൈ നിറയെ സമ്മാനങ്ങൾ ഓഫർ ചെയ്തു ഖത്തർ ടൂറിസം വകുപ്പ്. ഖത്തർ ത്രൂ യുവർ ലെൻസ്” എന്ന പേരിൽ ടൂറിസം വകുപ്പിന് കീഴിലുള്ള "Visit Qatar" ആണ് മത്സരം നടത്തുന്നത്. രാജ്യത്തിന്റെ സംസ്കാരം, ജീവിതശൈലി, അനുഭവങ്ങൾ എന്നിവ പ്രാദേശിക കൊണ്ടന്റ് ക്രിയേറ്റർമാരുടെ സർഗ്ഗാത്മകതയിലൂടെ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മത്സരം ആണിത്. ഖത്തർ പൗരന്മാർക്ക് എന്ന പോലെ പ്രവാസികൾക്കും ഇതിലേക്ക് റീൽസും ഫോട്ടോയും തയ്യാറാക്കി സമർപ്പിക്കാം.
വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
സൃഷ്ടി ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ 15.
ഫല പ്രഖ്യാപനം: 2026 ജനുവരി ആദ്യവാരം.
വ്യവസ്ഥ: വീഡിയോ (30–60 സെക്കൻഡ്). ഫോട്ടോ ഖത്തറിന്റെ അതുല്യ സ്വഭാവം എടുത്തുകാണിക്കുന്നത് ആയിരിക്കണം.
ഏതെങ്കിലും AI ടൂൾ ഉപയോഗിച്ച് സൃഷ്ടി എഡിറ്റ് ചെയ്യാൻ പാടില്ല.
സൃഷ്ടി എന്ത് ചെയ്യണം:
സൃഷ്ടികൾ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യണം. കൂടാതെ ഔദ്യോഗിക വിസിറ്റ് ഖത്തർ അക്കൗണ്ട് ടാഗ് ചെയ്യുകയും വേണം.
ഓരോ പങ്കാളിക്കും ഒന്നിലധികം എൻട്രികൾ സമർപ്പിക്കാം.
സൃഷ്ടികൾ ഒറിജിനലും സാംസ്കാരിക മൂല്യമുള്ളതുമായിരിക്കണം.
സൃഷ്ടികൾ മത്സരത്തിന്റെ പ്രധാന തീമുകളായ ഖത്തർ ബൈ നൈറ്റ്, ബീച്ച് & കോസ്റ്റൽ, ആർട്സ്, കൾച്ചർ & ഹെറിറ്റേജ്, സ്പോർട്സ് ഇവന്റുകൾ, അല്ലെങ്കിൽ പാചകശാസ്ത്രം തുടങ്ങിയ ആശയങ്ങളുമായി യോജിക്കണം.
വീഡിയോ, ഫോട്ടോ എന്നീ രണ്ട് വിഭാഗങ്ങളിലായി വിജയികളെ അംഗീകരിക്കും.
സമ്മാനങ്ങൾ
ആകെ 375,000 റിയാൽ ക്യാഷ് പ്രൈസുകൾ ആണ് വിതരണം ചെയ്യുക.
- വീഡിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 100,000 റിയാൽ.
- രണ്ടാം സ്ഥാനത്തിന് 50,000 റിയാൽ.
- മൂന്നാം സ്ഥാനത്തിന് 30,000 റിയാൽ.
- നാലാം സ്ഥാനത്തിന് 20,000 റിയാൽ.
- അഞ്ചാം സ്ഥാനത്തിന് 10,000 റിയാൽ.
- ആറാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 15,000 റിയാൽ മുതൽ 3000 റിയാൽ വരെ.
- ഫോട്ടോ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 60,000 റിയാൽ.
- രണ്ടാം സ്ഥാനത്തിന് 40,000 റിയാൽ.
- മൂന്നാം സ്ഥാനത്തിന് 20,000 റിയാൽ.
- നാലാം സ്ഥാനത്തിന് 10,000 റിയാൽ.
- അഞ്ചാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 15,000 റിയാൽ മുതൽ 3000 റിയാൽ വരെ.
വിജയികൾക്ക് GoPros, iPhones, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഹൈ സ്റ്റാൻഡേർഡ് കണ്ടന്റ് ക്രിയേഷൻ ടൂളുകൾ ഉൾപ്പെടെ അധിക റിവാർഡുകൾ ലഭിക്കും.
എല്ലാ ചെലവുകളും ഉൾപ്പെടെ താമസ സൗകര്യം, വിസിറ്റ് ഖത്തർ പരിപാടികളിലേക്കുള്ള പ്രത്യേക ക്ഷണങ്ങൾ, അവാർഡ് ദാന ചടങ്ങിൽ ഔപചാരിക അംഗീകാരം, വിസിറ്റ് ഖത്തറുമായുള്ള ഭാവി സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പാനൽ
ഖത്തർ ആസ്ഥാനമായ ചലച്ചിത്ര, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, ഖത്തറിൽ നിന്നുള്ള ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് വിദഗ്ദ്ധർ എന്നിവരോടൊപ്പം വിസിറ്റ് ഖത്തറിന്റെ പ്രതിനിധികളും ഉൾപ്പെടുന്ന ജഡ്ജിംഗ് പാനൽ ആയിരിക്കും സൃഷ്ടികൾ പരിശോധിക്കുക.
Visit Qatar has announced the launch of Qatar Through Your Lens, an exclusive content creation competition designed to showcase the nation’s culture, lifestyle, and experiences through the creativity of local content creators. Open to locals and residents, the competition runs from October 1until December 15, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."