HOME
DETAILS

പോസ്റ്റർ വിവാദം: യുപിയിലെ ബറേലിയിൽ അതീവ ജാഗ്രത; 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി

  
October 02, 2025 | 3:45 PM

poster row sparks high alert in bareilly up 48-hour internet shutdown imposed

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബറേലിയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർവിവാദവും ഇതിനെ തുടർന്ന് അരങ്ങേറിയ പ്രതിഷേധങ്ങളും വരാനിരിക്കുന്ന ദസറ, ദുർഗാപൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് നീക്കം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ ശനിയാഴ്ച മൂന്ന് മണി വരെ 48 മണിക്കൂർ നേരത്തേ്കകാണ് ഇന്റർനെറ്റ് റദ്ദാക്കിയത്.

സാധാരണ വൻ ജനക്കൂട്ടം എത്താറുള്ള രാംലീല, രാവണ ദഹനം എന്നിവ നടക്കുന്ന മൈതാനങ്ങളിൽ കനത്ത ജാഗ്രത പുലർത്താൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് സേവനങ്ങളും ദുരുപയോഗം ചെയ്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും വർഗീയ സംഘർഷം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ഗൗരവ് ദയാൽ ഉത്തരവിൽ പറഞ്ഞു.

പൊതു ക്രമസമാധാനം നിലനിർത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 26 ന്, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം കോട്‌വാലി പ്രദേശത്തെ ഒരു പള്ളിക്ക് പുറത്ത് തടിച്ചുകൂടിയ രണ്ടായിരത്തോളം ആളുകളും പൊലിസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നത് ബറേലിയിലെ ദൈനംദിന ജീവിതത്തെയും ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചേക്കും. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അപ്‌ഡേറ്റുകൾക്കായി സർക്കാരിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ആശ്രയിക്കാനും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പട്രോളിംഗ് പൊലിസ് ശക്തമാക്കിയിട്ടുണ്ട്.

authorities in bareilly uttar pradesh declare high vigilance over a controversial poster incident, suspending internet services for 48 hours to prevent escalation; this move aims to curb potential unrest and ensure public safety amid rising local tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  3 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  3 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  3 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  3 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  3 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  3 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  3 days ago