ബോണസ് തര്‍ക്കം തീര്‍പ്പായി
കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എം അജയകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 2015-16 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 12.72 ശതമാനം ബോണസ് ജീവനക്കാര്‍ക്കു ലഭിക്കും. 2014-15 വര്‍ഷം ജീവനക്കാര്‍ക്കു ലഭിച്ച ബോണസില്‍ കുറവ് വരാതെ സംരക്ഷിക്കാമെന്നും മാസവേതനം എന്നതു മിനിമം കൂലി എന്നാക്കി ബോണസ് കണക്കാക്കാമെന്നും ഉടമകള്‍ സമ്മതിച്ചു.
ബേക്കറി തൊഴിലാളികളുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു. 2015-16 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 20 ശതമാനം ബോണസും 700 രൂപ എക്‌സ്‌ഗ്രേഷ്യയും ലഭിക്കും.
ജില്ലയിലെ പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം 16.05 ശതമാനം ബോണസ് നല്‍ക്കുന്നതിന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."