'ആർ.എസ്.എസ് ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന'; ഗാന്ധിജിയുടെ നിരീക്ഷണം ആയുധമാക്കി കോൺഗ്രസ്
ന്യൂഡൽഹി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുൾപ്പെടെ ആർ.എസ്.എസിനെ പ്രകീർത്തിക്കുകയും ശതാബ്ദി സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെ ആർ.എസ്.എസിനെതിരേ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്. 'ഏകാധിപത്യ കാഴ്ചപ്പാടുള്ള വർഗീയ സംഘടന'യെന്ന ആർ.എസ്.എസിനെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ട്വിറ്ററിൽ ആർ.എസ്.എസിനെ നേരിട്ട് ആക്രമിച്ചത്.
മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളും മൂന്ന് പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാഗവുമായിരുന്ന പ്യാരേലാലിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പുസ്തകത്തിന്റെ രണ്ടാം വാല്യത്തിന്റെ 440ാം പേജിൽ, മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളും തമ്മിലുള്ള ഒരു സംഭാഷണത്തെക്കുറിച്ച് പ്യാരേലാൽ എഴുതുന്നിടത്താണ് ഇക്കാര്യം പറയുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.
സംഭാഷണം നടന്നത് 1947 സെപ്റ്റംബർ 12നാണ്. അഞ്ച് മാസങ്ങൾക്ക് ശേഷം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചുവെന്നും പുസ്തകത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ജയ്റാം രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."