HOME
DETAILS

1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ

  
October 03, 2025 | 4:11 AM

jasprit  Bumrah achieved a new milestone of 50 wickets in Test cricket for India

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങിയപ്പോൾ വിൻഡീസ് ഇന്നിങ്‌സ് കുറഞ്ഞ സ്‌കോറിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. 

മത്സരത്തിൽ 14 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 42 റൺസ് വിട്ടുനൽകിയാണ് ബുംറ മൂന്ന് വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. ഇതോടെ ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റുകൾ എന്ന പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു.

ഹോം ടെസ്റ്റുകളിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 50 വിക്കറ്റുകൾ നേടുന്ന ബൗളർ ആയും ബുംറ മാറി. 1,747 പന്തുകളിൽ നിന്നുമാണ് ബുംറ അഞ്ചു വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. മുഹമ്മദ് ഷമിയുടെ റെക്കോർഡ് തകർത്താണ് ബുംറ ഈ ചരിത്രനേട്ടം തന്റെ പേരിൽ കുറിച്ചത്. ഷമി 2,267 പന്തുകളിൽ നിന്നാണ് 50 വിക്കറ്റുകൾ നേടിയത്. 

ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ് ഉള്ളത്. കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. യശ്വസി ജെയ്‌സ്വാൾ 54 പന്തിൽ 36 റൺസ് നേടി പുറത്തായി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ

ടാഗെനറൈൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അത്തനാസ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്(ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്‌ഡൻ സീൽസ്

പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയാണിത്. നേരത്തെ ഇംഗ്ലണ്ട് പര്യടനം സമനിലയിൽ (2-2) അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ 0-3 ന് ന്യൂസിലാൻഡിനോട് ഏറ്റ നാണംകെട്ട തോൽവിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. 2000 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ അവസാനമായി സ്വന്തം നാട്ടിൽ പരാജയപ്പെട്ടത്. 

Indian pacer Jasprit Bumrah had a brilliant bowling performance in the Test against West Indies. Bumrah took three wickets for 42 runs in 14 overs, including three maidens. With this, Bumrah also achieved a new milestone of 50 wickets in Test cricket for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  12 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  12 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  12 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  12 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  12 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  12 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  12 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  12 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  12 days ago