1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങിയപ്പോൾ വിൻഡീസ് ഇന്നിങ്‌സ് കുറഞ്ഞ സ്‌കോറിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിൽ 14 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 42 റൺസ് വിട്ടുനൽകിയാണ് ബുംറ മൂന്ന് വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. ഇതോടെ ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റുകൾ എന്ന പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു.
ഹോം ടെസ്റ്റുകളിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 50 വിക്കറ്റുകൾ നേടുന്ന ബൗളർ ആയും ബുംറ മാറി. 1,747 പന്തുകളിൽ നിന്നുമാണ് ബുംറ അഞ്ചു വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. മുഹമ്മദ് ഷമിയുടെ റെക്കോർഡ് തകർത്താണ് ബുംറ ഈ ചരിത്രനേട്ടം തന്റെ പേരിൽ കുറിച്ചത്. ഷമി 2,267 പന്തുകളിൽ നിന്നാണ് 50 വിക്കറ്റുകൾ നേടിയത്.
ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ് ഉള്ളത്. കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. യശ്വസി ജെയ്‌സ്വാൾ 54 പന്തിൽ 36 റൺസ് നേടി പുറത്തായി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ടാഗെനറൈൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അത്തനാസ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്(ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്‌ഡൻ സീൽസ്
പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയാണിത്. നേരത്തെ ഇംഗ്ലണ്ട് പര്യടനം സമനിലയിൽ (2-2) അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ 0-3 ന് ന്യൂസിലാൻഡിനോട് ഏറ്റ നാണംകെട്ട തോൽവിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. 2000 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ അവസാനമായി സ്വന്തം നാട്ടിൽ പരാജയപ്പെട്ടത്.
Indian pacer Jasprit Bumrah had a brilliant bowling performance in the Test against West Indies. Bumrah took three wickets for 42 runs in 14 overs, including three maidens. With this, Bumrah also achieved a new milestone of 50 wickets in Test cricket for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."