HOME
DETAILS

റോഡിന് നടുവില്‍ വാഹനം നിര്‍ത്തി, പിന്നാലെ കൂട്ടിയിടി; വീഡിയോയുമായി അബൂദബി പൊലിസ്

  
October 03, 2025 | 2:10 PM

vehicle stops in middle of abu dhabi road triggers chain collision shocking video released by police

അബുദാബി: റോഡിന്റെ നടുവിൽ വാഹനങ്ങൾ ക്രമരഹിതമായി നിർത്തുന്നത് ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് അപകടമാകുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലിസ്. ഈ അപകടകരമായ പ്രവൃത്തി ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലിസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

റോഡിൽ വാഹനം നിർത്തിയതിനെ തുടർന്ന് ഉണ്ടായ അപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് അബൂദബി പൊലിസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. റോഡിന്റെ നടുവിൽ കാറുകൾ നിർത്തിയതിനെ തുടർന്ന് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിരവധി പേർക്ക് ഗുരുതരമായ പരുക്കുകൾ സംഭവിക്കുന്നതും വീഡിയോയിൽ കാണാം. വാഹനത്തിന് പെട്ടെന്ന് തകരാറ് വരുമ്പോൾ അടുത്തുള്ള എക്സിറ്റിലേക്ക് നീങ്ങുകയാണ് ചെയ്യേണ്ടത്.

വാഹനം മുന്നോട്ട് നീങ്ങാത്ത സാഹചര്യത്തിൽ ഡ്രൈവർമാർ ഉടൻ 999-ലേക്ക് വിളിച്ച് പൊലിസിനെ അറിയിക്കണം. ഇതോടെ അധികൃതർക്ക് അപകടങ്ങൾ തടയാനും ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനും സാധിക്കും.

മറ്റൊരു വാഹനം ക്രമരഹിതമായി നിർത്തിയ കാണുമ്പോൾ ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ ഓണാക്കി മുൻകരുതലുകൾ സ്വീകരിക്കണം. പൂർണ ശ്രദ്ധയോടെ വാഹനമോടിക്കുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം. ഇത് അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

ക്രമരഹിതമായി വാഹനം നിർത്തുന്നവർക്ക് 1,000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചുമത്തും. റോഡിന്റെ മധ്യത്തിൽ മതിയായ കാരണമില്ലാതെ പാർക്ക് ചെയ്യുന്നതിന് പുറമേ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് 500 ദിർഹം അധിക പിഴയും ചുമത്തും. റോഡ് സുരക്ഷിതമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

In a stark warning to drivers, Abu Dhabi Police shared a chilling video showing a vehicle abruptly halting in the middle of the highway, leading to a multi-car pile-up and severe injuries. Authorities urge motorists to head to the nearest exit during breakdowns and call 999 immediately to avoid deadly accidents. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  2 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  2 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  2 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  2 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  2 days ago