നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ
ക്രിക്കറ്റ് ലോകത്ത് തന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലികൊണ്ട് ആരാധകരുടെ പ്രിയപ്പെട്ടവനായ സഞ്ജു സാംസൺ ഫുട്ബോൾ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ്. സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്‌സി ടീമിന്റെ കോ-ഓണറായി സഞ്ജവിന്റെ കടന്ന് വരവ് കേരള ഫുട്ബോളിൻ്റേ വളർച്ചയുടെ അടയാളമാണ്.സൂപ്പർ ലീഗ് കേരളയുടെ ആവേശകരമായ രണ്ടാം മത്സരം മഞ്ചേരിയിൽ ഇന്ന് അരങ്ങേറുകയാണ്. മലപ്പുറം എഫ്സി, തൃശ്ശൂർ മാജികിനെ നേരിടുകയാണ്.മത്സരം കാണനാനെത്തിയ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ തൻ്റെ ഉടമസ്ഥതയിലുള്ള ടീമായ മലപ്പുറം എഫ്സിയെ എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സഞ്ജുവിന്റേ അച്ഛൻ സാംസൺ വിശ്വനാഥ് ഒരു ഫുട്ബോൾ താരമായിരുന്നു.അദേഹം പറയാറുണ്ട് കേരളത്തിലെ എറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോൾ താരങ്ങൾ മലപ്പുറത്തുക്കാരാണെന്ന്. ആ ഒരു ഇഷ്ടമാണ് മലപ്പുറത്തെ തെരഞ്ഞെടുക്കാൻ ഇടയാക്കിയതെന്ന് സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം തങ്ങളുടെ ആദ്യ മത്സരം ഹോം ഗ്രൗണ്ടായ മഞ്ചേരിയിൽ തൃശ്ശൂർ മാജികിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. "മലപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ ഫുട്ബോൾ താരങ്ങളെ വളർത്തുന്ന ഭൂമിയാണ്" - സഞ്ജു തന്റെ പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു. ക്രിക്കറ്റിന് പുറത്ത് സ്പോർട്സ് ബിസിനസിലേക്കുള്ള താൽപ്പര്യവും പ്രാദേശിക ഫുട്ബോൾ പ്രതിഭകളുടെ വികസനവുമാണ് ഉടമസ്ഥാവകാശം വാങ്ങാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. "ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, പക്ഷേ ഫുട്ബോളിനോടുള്ള താൽപ്പര്യം കുട്ടിക്കാലം മുതലുള്ളതാണ്. മലപ്പുറത്തെ ഫുട്ബോൾ പ്രതിഭകളുടെ സമ്പന്നത കണ്ട് ഞാൻ അത്ഭുതപ്പെടാറുണ്ട്. ഈ ജില്ലയാണ് ഇന്ത്യയിലെ നിരവധി മികച്ച ഫുട്ബോളർമാരെ വളർത്തിയെടുത്തത്. അവരെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക തലത്തിൽ സ്പോർട്സ് ബിസിനസിലേക്ക് വ്യാപിക്കാനുമാണ് ഞാൻ ഈ ടീമിന്റെ ഉടമസ്ഥാവകാശം വാങ്ങിയത്" - സഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആറ് ടീമുകൾ, ആറ് വേദികൾ: ഹോം-അവേ ഫോർമാറ്റിൽ പോരാട്ടം
പ്രഥമ സീസണിൽ പങ്കെടുത്ത ആറ് ടീമുകളും - കണ്ണൂർ വാരിയേഴ്സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂർ മാജിക് എഫ്‌സി, ഫോർസ കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി -രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നു. കഴിഞ്ഞ തവണ നാല് വേദികളായിരുന്നെങ്കിൽ, ഇത്തവണ ആറായി ഉയർന്നു. കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവും പുതുതായി ഹോം ഗ്രൗണ്ടുകളായി. ഫോർസ കൊച്ചി എഫ്‌സി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലേക്ക് മാറി.
മറ്റ് വേദികൾ: കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (കാലിക്കറ്റ് എഫ്‌സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം എഫ്‌സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (തിരുവനന്തപുരം കൊമ്പൻസ്). പുതിയ വേദികളെല്ലാം മത്സരങ്ങൾക്കായി മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഹോം ആൻഡ് അവേ ഫോർമാറ്റിലാണ് മത്സരങ്ങൾ, പോയിന്റ് നിലയിൽ ആദ്യ നാല് ടീമുകൾ സെമിഫൈനലിന് യോഗ്യരാകും.
മലയാളി താരങ്ങളുടെ വർധന: 100ലേറെ കളിക്കാർ, ഐഎസ്എൽ-വിദേശ ലീഗ് സ്റ്റാറുകൾ
"മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പർ ലീഗ് കേരളയിൽ മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വർധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സീസണിൽ 94 മലയാളികളാണ് കളിച്ചത്, ഇത്തവണ അത് 100-ലേറെയായി. ഈ രീതിയിൽ മുന്നോട്ടുപോവാൻ സാധിച്ചാൽ, സമീപഭാവിയിൽ ഇന്ത്യയിലെ മികച്ച ഫുട്ബോൾ ടാലന്റ് പൂളായി കേരളം മാറും" - സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
ഐഎസ്എൽ, വിദേശ ലീഗുകളിൽ മികവ് പുലർത്തിയ നിരവധി താരങ്ങൾ ഈ സീസണിൽ ബൂട്ടുകെട്ടുന്നു. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യവും യുവതാരങ്ങൾക്ക് വളർച്ചയ്ക്കുള്ള അവസരമായി. "കേരളത്തിലെ യുവകളിക്കാർക്ക് വളർന്നുവരാൻ ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് സൂപ്പർ ലീഗ് കേരള" - സിഇഓ മാത്യു ജോസഫ് വ്യക്തമാക്കി.
എല്ലാ മത്സരങ്ങളും സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്പോർട്സ്.കോം വഴി ലോകമെമ്പാടും സൗജന്യ ലൈവ് സ്ട്രീമിങ് ലഭ്യമാകും. കേരള ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായമായി സൂപ്പർ ലീഗ് കേരള, ആരാധകരുടെ ആവേശത്തോടെ തുടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."