ഷെങ്കൻ ഏരിയയിൽ പുതിയ ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ വിമാനക്കമ്പനികൾ
ദുബൈ: യൂറോപ്പിലെ ഷെങ്‌ഷൻ ഏരിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിമാനക്കമ്പനികൾ. ഒക്ടോബർ 12 മുതൽ ഷെങ്കൻ ഏരിയയിലെ അതിർത്തി നിയന്ത്രണങ്ങളിൽ വലിയ മാറ്റം വരും. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, മൗലികാവകാശങ്ങളുടെയും ഡാറ്റാ സംരക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ, വ്യക്തിയുടെ പേര്, യാത്രാ രേഖയുടെ തരം, ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങളും പകർത്തിയ മുഖചിത്രങ്ങളും), പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും തീയതിയും സ്ഥലവും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യും.
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, EES സിസ്റ്റം യൂണിയൻ ഇതര യാത്രക്കാർക്കാണ് പ്രധാനമായും ഇത് ബാധകമാകുക.
ഭാവി യാത്രകളിൽ പാസ്‌പോർട്ട് സ്കാൻ ചെയ്താൽ തന്നെ പ്രവേശനവും പുറത്തുകടക്കലും യാന്ത്രികമായി രേഖപ്പെടുത്തപ്പെടും. ഈ സംവിധാനം മാനുവൽ പ്രക്രിയകൾ ഒഴിവാക്കി അതിർത്തി പരിശോധനകൾ വേഗത്തിലാക്കുകയും, സുരക്ഷ മെച്ചപ്പെടുത്തുകയും, 90 ദിവസ താമസ പരിധി കൃത്യമായി ട്രാക്ക് ചെയ്യുകയും ചെയ്യും.
“യൂറോപ്യൻ യൂണിയൻ പൗരന്മാർ, ഷെങ്കൻ നിവാസികൾ, ദീർഘകാല വിസ/പെർമിറ്റ് ഉടമകൾ എന്നിവർക്ക് ഈ മാറ്റം ബാധകമല്ല. സംവിധാനം ആരംഭിച്ച ശേഷം ആദ്യമായി യാത്ര ചെയ്യുന്നവർ അതിർത്തി പരിശോധനകൾക്ക് കൂടുതൽ സമയം കണക്കാക്കുക,” എമിറേറ്റ്സ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രമുഖ യുഎഇ എയർലൈനായ എയർ അറേബ്യയും യാത്രക്കാർക്ക് സമാനമായ മുന്നറിയിപ്പ് നൽകി.
The EU's Entry/Exit System (EES) launches October 12, 2025, ditching manual passport stamps for biometric scans and digital tracking of non-EU visitors' stays in Schengen zone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."