HOME
DETAILS

തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം 

  
Web Desk
October 03, 2025 | 5:30 PM

thrissur wild elephant attacks car couple and infant miraculously escape theft reported from damaged vehicle

തൃശൂർ: മലക്കപ്പാറ റോഡിൽ വാച്ചുമരം ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കാർ പൂർണമായും തകർന്നു. കറുകുറ്റി സ്വദേശി എലുവത്തിങ്കൽ വീട്ടിൽ സെബിനും കുടുംബവും സഞ്ചരിച്ച കാറാണ് ആനക്കൂട്ടം ആക്രമിച്ചത്. ദമ്പതികളും അവരുടെ പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവദിവസം മലക്കപ്പാറയിലേക്കുള്ള യാത്രാമധ്യേ കാർ കേടായതിനെ തുടർന്ന് സെബിനും കുടുംബവും വാഹനത്തിന് പുറത്തിറങ്ങി ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ ആനക്കൂട്ടം സമീപത്തെത്തിയത്. ഈ സമയം അതുവഴി വന്ന ഒരു ട്രാവലർ വാഹനത്തിൽ കയറി ഇവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഴച്ചാൽ വനംവകുപ്പ് ഓഫീസിൽ സംഭവം അറിയിക്കുകയും ചെയ്തു.

രാത്രിയോടെ ബന്ധുക്കളുമായി വീണ്ടും സ്ഥലത്തെത്തിയെങ്കിലും കാറിന് ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ തിരിച്ചുപോകേണ്ടി വന്നു. അടുത്ത ദിവസം പകൽ കാറെടുക്കാനെത്തിയപ്പോൾ വാഹനം പൂർണമായും തകർന്ന നിലയിൽ കണ്ടെത്തി. കൂടാതെ, കാറിൽ നിന്നും ഹെഡ്‌ലൈറ്റുകളും ആൻഡ്രോയ്ഡ് സെറ്റും മോഷണം പോയതായും കണ്ടെത്തി.

സംഭവത്തെക്കുറിച്ച് സെബിൻ പോലീസിൽ പരാതി നൽകി. മോഷണവും ആനക്കൂട്ടത്തിന്റെ ആക്രമണവും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

In Thrissur, a wild elephant herd attacked a car on the Malakkappara road near Watchumaram, completely destroying it. Sebina and family from Karukutty miraculously escaped after their car broke down and they took shelter in a passing traveler vehicle. The next day, they found the car wrecked and items like headlights and an Android set stolen. The family reported the incident to the police and forest officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  an hour ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  an hour ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  2 hours ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  2 hours ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  2 hours ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  2 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  3 hours ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  3 hours ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  3 hours ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  3 hours ago