ട്രംപിന്റെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ചു ഹമാസ്, പിന്നാലെ ഇസ്‌റാഈലിനോട് ബോംബിങ് നിർത്താൻ ട്രംപിന്റെ താക്കീത്
വാഷിങ്ടണ്‍: ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ഭാഗികമായി അംഗീകരിച്ചു ഹമാസ്. ഇസ്റാഈലി ബന്ധികളെ മോചിപ്പിക്കുക, ഭരണം കൈമാറുക തുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റു ചില വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നു ഹമാസ് ആവശ്യപ്പെട്ടു. ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്നൊക്രാറ്റുകളടങ്ങിയ ഫലസ്തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. എന്നാൽ ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദ്ദേശത്തെ കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്.
പിന്നാലെ ഗസ്സയിൽ ബോംബ് ഇടുന്നത് നിർത്താൻ ഇസ്രായേലിനോട് ട്രമ്പ് ആവശ്യപ്പെട്ടു.
20 നിര്‍ദേശങ്ങളടങ്ങിയ സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് യു.എസ് പ്രതിനിധികള്‍ ഹമാസിന് നല്‍കിയിരുന്നു. വിശദാംശങ്ങള്‍ ലഭിച്ചതായി ഹമാസും അറിയിച്ചിരുന്നു.
ഹമാസിനെ നിരായുധീകരിക്കുക, ആയുധം വച്ച് കീഴടങ്ങിയാല്‍ പൊതുമാപ്പ് നല്‍കുക, ഭാവി ഗസ്സ സര്‍ക്കാരില്‍ ഹമാസിന് പങ്കാളിത്തമുണ്ടാകില്ല, ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുക, ഗസ്സയുടെ പ്രദേശങ്ങള്‍ ഇസ്‌റാഈല്‍ കൂട്ടിച്ചേര്‍ക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യാതിരിക്കുക, കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉള്‍പ്പെടെ) വിട്ടു നല്‍കുക, പകരം ഇസ്‌റാഈല്‍ ജയിലുകളിലുള്ള 250 ഫലസ്തീനികളെ വിട്ടയക്കും തുടങ്ങിയവയാണ് ട്രംപിന്റെ 20 ഇന സമാധാന ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍.
Hamas has accepted some of the conditions of the peace plan proposed by US President Donald Trump in the Israel-Gaza war. Hamas has stated that it will accept things such as the release of Israeli prisoners and the transfer of power. However, Hamas is demanding negotiations on some other conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."