HOME
DETAILS

വീട്ടമ്മയുടെ കൊലപാതകത്തിനു കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്;  മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി 

  
October 04, 2025 | 4:29 AM

wife murdered over extramarital dispute body found dumped in gorge  husband arrested


കോട്ടയം: കോട്ടയം കുറവിലങ്ങാട് നിന്നു കാണാതായിരുന്ന വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പരസ്ത്രീ ബന്ധത്തെ കുറിച്ചു ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസ് പറയുന്നത്. സെപ്റ്റംബര്‍ 26നാണ് അന്‍പതുകാരിയായ ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ 26ന് ഇവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് അമ്മയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ 29ന് മക്കള്‍ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാമിനെ പറ്റി ചില സംശയങ്ങള്‍ തോന്നിയിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.

ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സെപ്റ്റംബര്‍ 26ന് സാം ജോര്‍ജ് ജെസിയെ കാണക്കാരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊന്നതിനു ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്തുള്ള ചെപ്പുകുളം കൊക്കയില്‍ തള്ളുകയായിരുന്നു.

 

ഇയാളുടെ മൊഴി അനുസരിച്ച് ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. 2005 മുതല്‍ ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയില്‍ നടന്നുവരുകയുമായിരുന്നു.  

കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടു നിലയിലായിരുന്നു താമസിച്ചിരുന്നത്. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായും ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ടോടെ കസ്റ്റഡിയിലുള്ള സാമുമായി ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് എത്തി.

ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊക്കയില്‍ നിന്നാണ് തൊടുപുഴ അഗ്‌നിരക്ഷാ സേനാ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

 

 

A shocking murder case has unfolded in Kottayam, Kerala, where a missing woman named Jessy was found murdered and dumped in a gorge near Cheppukulam, Karimannur, Idukki. Her husband, Sam K. George, has been arrested by the Kuravilangad Police in connection with the crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  4 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  4 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  4 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  4 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  4 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  4 days ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  4 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  4 days ago