ഇസ്റാഈലിനായി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തി; ആറ് പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ
തെഹ്‌റാൻ: ഇറാനിൽ ആറ് തടവുകാരെ കൂടി വധശിക്ഷയ്ക്ക് വിധേയരാക്കി. എണ്ണ സമ്പന്നമായ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഇസ്റാഈലിനുവേണ്ടി ആക്രമണങ്ങൾ നടത്തിയ കേസിൽ പിടിക്കപ്പെട്ട ആറ് പ്രതികളുടെ വധശിക്ഷയാണ് ഇറാൻ നടപ്പാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവിനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയാനാക്കിയിരുന്നു.
ജൂണിൽ 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്റാഈൽ യുദ്ധത്തിന് ശേഷമാണ് രാജ്യത്തിനകത്ത നിന്ന് ഇസ്റാഈലിനായി പ്രവർത്തിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ ആരംഭിച്ചത്. ഇറാനിലെ പ്രക്ഷുബ്ധമായ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറാംഷഹറിന് ചുറ്റുമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇവർ ആസൂത്രിതമായി ബോംബാക്രമണം നടത്തിയതിനൊപ്പം പൊലിസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തിയതായി ഇറാൻ പറഞ്ഞു.
ഇവരിൽ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്ന പുരുഷന്മാരിൽ ഒരാളുടെ ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതേസംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കുന്നത് ഇതാദ്യമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പറഞ്ഞു.
ഇറാനിലെ കേന്ദ്ര സർക്കാരിന്റെ വിവേചനത്തെക്കുറിച്ച് ഖുസെസ്ഥാനിലെ അറബ് ജനത വളരെക്കാലമായി പരാതിപ്പെടുന്നു. മേഖലയിലെ കലാപത്തിന്റെ ഭാഗമായി വിമത ഗ്രൂപ്പുകൾ പ്രദേശത്തെ എണ്ണ പൈപ്പ്‌ലൈനുകൾ ആക്രമിച്ചിരുന്നു. സമീപ വർഷങ്ങളിൽ ഇറാൻ കണ്ട രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ തിരമാലകളിൽ ഇറാന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈ പ്രദേശവും ഇളകിമറിഞ്ഞിരുന്നു.
കുർദിസ്ഥാൻ പ്രവിശ്യയിൽ 2009-ൽ ഒരു സുന്നി പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇറാൻ മറ്റൊരു തടവുകാരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
iran executed six death-row inmates on saturday accused of deadly attacks in the oil-rich khuzestan province on behalf of israel, according to the judiciary's mizan news agency. the men were convicted of killing police officers, security forces, and orchestrating bombings targeting sites around khorramshahr several years ago.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."