സഊദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഇഖാമ ലഭിക്കാത്തവർക്കും ഫൈനൽ എക്സിറ്റ് നടപടികൾ എളുപ്പമാക്കി തൊഴിൽ മന്ത്രാലയം
റിയാദ്: സഊദി അറേബ്യയിൽ ഇഖാമ ലഭിക്കാത്തവർക്കും കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്കും ഉൾപ്പെടെ അനധികൃത താമസക്കാർക്ക് ഫൈനൽ ഏക്സിറ്റ് നടപടികൾ എളുപ്പമാക്കി. സഊദി മാനവ വിഭവശേഷി മന്ത്രാലയം ആണ് ഇവർക്ക് നിയമനുസൃതമായി നാട്ടിലേക്ക് പോവാനുള്ള ഫൈനൽ എക്സിറ്റ് ലഭ്യമാവാനുള്ള സംവിധാനം പ്രഖ്യാപിച്ചത്.
ഇന്ത്യൻ എംബസിയുടെ ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത് തൊഴിൽ മന്ത്രാലയവും ജവാസാത്തും സഹകരിച്ച് ഏക്സിറ്റ് വിസക്കായി കാത്തിരിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ പുതിയ നടപടിയാണ് നടപ്പിൽ വന്നത് ഇത്തരക്കാർക്ക് ഏറെ ആശ്വാസമാണ്. ഫൈനൽ എക്സിറ്റ് ലഭിക്കാനായി ഇത്തരക്കാർക്ക് സ്പോൺസറെ കൂടാതെ തന്നെ ലേബർ ഓഫീസിൽ നേരിട്ടോ മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സൈറ്റ് വഴിയോ നേരിട്ട് അപേക്ഷ നൽകാം.
എന്നാൽ, സ്വന്തം പേരിൽ വാഹനമുള്ളവരും ഏതെങ്കിലും കേസിലകപ്പെട്ട് യാത്രാതടസ്സമുള്ളവരോ ട്രാഫിക്ക് സംബന്ധമായ പിഴകളോ ഉള്ളവരാണെങ്കിൽ അത് പരിഹരിച്ചശേഷം അപേക്ഷ നൽകിയാൽ മാത്രമേ ഏക്സിറ്റ് ലഭിക്കുകയുള്ളു. മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷ നൽകേണ്ടത്.
നേരത്തെ ഇന്ത്യന്‍ എംബസി വഴി മുഖേന അപേക്ഷിച്ചാല്‍ മാത്രമേ ഇത് ലഭിക്കുമായിരുന്നുള്ളൂ. ഇതിനു പലപ്പോഴും കാലതാമസം എടുക്കാറുമുണ്ട്. നിലവിൽ സഊദി അറേബ്യ നടപ്പിലാക്കിയ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമ കുരുക്കില്‍ അകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുന്ന പ്രവാസികള്‍ നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."