HOME
DETAILS

തകരാറിലായ സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരുക്കേറ്റു; വിമാനക്കമ്പനിക്ക് 10,000 ദിർഹം പിഴ ചുമത്തി കോടതി

  
October 04, 2025 | 3:26 PM

uae court slaps dh10000 fine on airline after womans injuries from loose flight seat

അബൂദബി: വിമാനയാത്രയ്ക്കിടെ തകരാറിലായ സീറ്റിൽ ഇരുന്ന യാത്ര ചെയ്തതിനെ തുടർന്ന് പരുക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി സിവിൽ ഫാമിലി കോടതി. വിമാനക്കമ്പനിയോട് യുവതിക്ക് 10,000 ദിർഹം നൽകാൻ ഉത്തരവിട്ടതായി അൽ ഖലീജ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ശാരീരികവും ഭൗതികവും വൈകാരികവുമായ നഷ്ടങ്ങളും 9 ശതമാനം നിയമപരമായ പലിശയും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. വിമാനക്കമ്പനിയോട് 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. താൻ ഇരിക്കുന്നത് തകരാറിലായ സീറ്റിലാണെന്നും ഇതിനൊരു പരിഹാരം കാണണമെന്നും താൻ ക്യാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അവർ ഇക്കാര്യം അവ​ഗണിക്കുകയായിരുന്നുവെന്നും യുവതി വാദിച്ചു.

വിമാന യാത്രക്കിടെ യുവതിക്ക് തകരാറിലായ സീറ്റിൽ ഇരുന്നതിനെ തുടർന്ന് പരുക്കേറ്റതായി കോടതി രേഖകളിൽ നിന്ന് വ്യക്തമാണ്. ലക്ഷ്യസ്ഥാനത്ത് എത്തിയ യുവതി ക്ലിനിക്കിൽ ചികിത്സ തേടി. ഇതിനുപുറമേ ടെറ്റനസ് വിരുദ്ധ കുത്തിവയ്പ്പ് ഉൾപ്പെടെ എടുത്ത യുവതി പിന്നീട് യുഎഇയിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ ചികിത്സയ്ക്ക് വിധേയയായി. 

സീറ്റിലെ തകരാറ് യാത്രക്കാരിയുടെ സുരക്ഷയെ ബാധിച്ചെന്നും ഇതുമൂലം ഇവർ മാനസികമായും വൈകാരികമായും പ്രയാസങ്ങൾ അനുഭവിച്ചതായും കോടതി നിരീക്ഷിച്ചു. യുവതിയുടെ പരുക്കുകൾ യാഥാർത്ഥ്യമാണെന്ന് അം​ഗീകരിച്ച കോടതി എന്നാൽ 50,000 ദിർഹം നഷ്ടപരിഹാരം വിധിക്കാൻ തയ്യാറായില്ല. യുവതിയുടെ മാനസികവും ശാരീരികവുമായ നഷ്ടം പരിഹരിക്കാൻ പതിനായിരം ദിർഹം പര്യാപ്തമാണെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു.

the abu dhabi civil family court ordered an unnamed airline to pay dh10,000 compensation to a female passenger who suffered cuts and injuries from a loose seat during a flight. despite alerting the cabin crew for help, no action was taken, forcing her to endure the malfunction and seek clinic treatment upon landing, including an anti-tetanus shot, followed by further care abroad and back in the uae.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  14 minutes ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  14 minutes ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  2 hours ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  2 hours ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  2 hours ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  3 hours ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  3 hours ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  3 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  3 hours ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  4 hours ago