ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ലെന്ന് കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്റ് ബേക്കറീസ് കമ്പനി. ഒരു പാക്കറ്റ് ഖുബ്ബൂസ് 50 ഫില്‍സ് എന്ന വിലയില്‍ തന്നെ വില്‍പ്പന തുടരും. ഇതിന് സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് നിലവിലെ വിലയില്‍ തന്നെ വില്‍ക്കുന്നതെന്നും സിഇഒ മുത്‌ലാഖ് അല്‍ സായിദ് പറഞ്ഞു.
രാജ്യത്തെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരും കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്റ് ബേക്കറീസ് കമ്പനിയും ചേര്‍ന്ന് നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വില സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാവിയിലും ഈ സഹകരണം തുടരും. കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്റ് ബേക്കറീസ് കമ്പനി പ്രതിദിനം നാലര ലക്ഷം മുതല്‍ അഞ്ച് ദശലക്ഷം ഖുബ്ബൂസാണ് നിര്‍മ്മിക്കുന്നത്. ഇത് ഭാവിയിലും തുടരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറവാണ്. വില കുറവാണെങ്കിലും മികച്ച നിലവാരത്തില്‍ തന്നെയാണ് ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. ഗുണനിലവാരത്തില്‍ തങ്ങള്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതായി കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്റ് ബേക്കറീസ് കമ്പനി അറിയിച്ചു.
kuwait flour mills and bakeries company ceo mutlaq al-zaid clarified that the price of subsidized arabic bread (khubz) will remain at 50 fils, crediting ongoing government support for stability amid circulating rumors of a potential hike. the firm produces 4.5 to 5 million pieces daily while upholding quality standards with premium raw materials and certifications, ensuring no compromise despite lower costs compared to imports. al-zaid highlighted kfm bc's expansion into school cafeterias and new markets like saudi arabia, reinforcing food security and self-sufficiency for kuwait's local needs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."