HOME
DETAILS

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  
Web Desk
October 04, 2025 | 4:11 PM

probe into cod surcharges flipkart amazon face government scrutiny for deceptive fees

ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ക്യാഷ് ഓൺ ഡെലിവറി (സിഒഡി) തിരഞ്ഞെടുക്കുമ്പോൾ ഓൺലൈൻ പേയ്‌മെന്റിനെ അപേക്ഷിച്ച് അധികഫീസ് ഈടാക്കുന്നത് ഇത്തരം ആപ്പുകളുടെ തന്ത്രങ്ങൾ ആണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. അധിക ഫീസ് ഈടാക്കുന്നതിനെതിരെ യുവാവ് സോഷ്യൽ മീഡിയയിൽ  പങ്കുവച്ച പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകൾക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇത്തരം തന്ത്രങ്ങൾ ഉപഭോക്താക്കളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതാണെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്തൃകാര്യ വകുപ്പ് (ഡിഒസിഎ) ലഭിച്ച പരാതികളെത്തുടർന്നാണ് അന്വേഷണം.  ഉപഭോക്തൃകാര്യ വകുപ്പിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സിഒഡിക്ക് അധികം ചാർജ് ചെയ്യുന്നതിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന 'ഡാർക്ക് പാറ്റേണുകൾ' ആണ്, എന്നും മന്ത്രി ജോഷി പറഞ്ഞു. ഈ തന്ത്രങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും അധിക പണം പിഴുതെടുക്കാനുമുള്ള ഒരു രൂപകല്പനകളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉദാഹരണത്തിന്, ഉൽപ്പന്നത്തിന്റെ സ്റ്റോക്ക് കുറവാണെന്ന് തെറ്റായി കാണിക്കുകയോ, ഓഫർ കാലാവധി അവസാനിക്കുമെന്ന് പേടിപ്പിക്കുകയോ സൃഷ്ടിക്കുകയും ചെയ്യുന്നത് പോലെയുള്ളവയാണ് ഡാർക്ക് പാറ്റേണുകൾ എന്ന് അറിയപ്പെടുന്നത്. സിഒഡി ഫീസുകൾ പലപ്പോഴും 'പ്ലാറ്റ്‌ഫോം ഫീ', 'ഹാൻഡ്‌ലിങ് ഫീ' എന്നീ അവ്യക്തമായ പേരുകളിലാണ് മറച്ചുവെക്കുന്നത്.

ഇത്തരം ഓൺലൈൻ ഷോപ്പിം​ഗ് പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കുന്നവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (മുൻ ട്വിറ്റർ) ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് വിഷയത്തെ വൈറലാക്കിയത്.

ഫ്ലിപ്കാർട്ടിൽ നിന്നുള്ള ഒരു ഓർഡറിന് സിഒഡി തിരഞ്ഞെടുത്തപ്പോൾ 226 രൂപ അധികം ഈടാക്കിയത് ചൂണ്ടിക്കാട്ടിയാണ് യുവാവ് പോസ്റ്റ് ചെയ്തത്. ഈ തുക 'ഓഫർ ഹാൻഡ്‌ലിങ് ഫീ', 'പേയ്‌മെന്റ് ഹാൻഡ്‌ലിങ് ഫീ', 'പ്രൊട്ടക്റ്റ് പ്രോമൈസ് ഫീ' എന്നീ പേരുകളിൽ വിഭജിച്ചാണ് ഈടാക്കിയത്. 

സ്വിഗ്ഗി, സെപ്റ്റോയുടെ 'റെയിൻ ഫീ', ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർസ്ട്രോക്ക്, ഡിസ്കൗണ്ട് നൽകിയതിനുള്ള ഫീ, പണമടയ്ക്കാൻ അനുവദിച്ചതിനുള്ള ഫീ, സംരക്ഷണത്തിനുള്ള ഫീ... അടുത്തത് 'സ്ക്രോളിങ് ആപ്പ് ഫീ' ആയിരിക്കും!" എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്.  ഉപഭോക്താക്കളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന ഇത്തരം ഫീസുകൾക്കെതിരെ പോസ്റ്റിന് താഴെ വ്യാപകമായ പ്രതിഷേധമാണ് പലരും രേഖപ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ സമീപിക്കുകയും അവയുടെ ബില്ലിങ് സുതാര്യത പരിശോധിക്കുകയും ചെയ്യും. ഇതിനകം തന്നെ ഇ-കൊമേഴ്‌സ് കമ്പനികളുമായി യോഗങ്ങൾ നടത്തി ഈ തന്ത്രങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമനിർമാണത്തിലൂടെ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് 'ജാഗ്രതി' ആപ്പിലൂടെ പരാതി രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി വേഗത്തിൽ വളരുന്ന പശ്ചാത്തലത്തിൽ ഈ അന്വേഷണം ഉപഭോക്തൃ സംരക്ഷണത്തിന് നിർണായകമാണ്.

 

 

The Indian government has launched an investigation into e-commerce platforms like Flipkart and Amazon for charging extra fees on cash-on-delivery (COD) orders. Triggered by a viral social media post highlighting a ₹226 surcharge, the probe targets deceptive practices like "handling fees" that confuse consumers. The Ministry of Consumer Affairs aims to ensure transparency and protect customer rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  2 days ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  2 days ago
No Image

ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം

uae
  •  2 days ago
No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  2 days ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  2 days ago