പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം
റിയാദ്: സഊദി തലസ്ഥാനമായ റിയാദിൽ പൊലിസ് വാഹനം കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് ഈജിപ്ഷ്യൻ പൗരന് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് നഗരത്തെ നടുക്കിയ ദാരുണാന്ത്യം ഉണ്ടായത്. മോഷ്ടിക്കപ്പെട്ട ഒരു മെഴ്സിഡസ് കാർ പിന്തുടരുന്നതിനിടെ ഒരു പാലത്തിൽ നിന്ന് പൊലിസ് വാഹനം താഴെയുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഈജിപ്ഷ്യൻ പൗരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പൊലിസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥന് പരുക്കേറ്റതായി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജിഡിഒടി) അറിയിച്ചു.
വടക്കൻ റിയാദിലെ പ്രിൻസ് തുർക്കി അൽ അവ്വൽ റോഡിലാണ് അപകടം ഉണ്ടായത്. മോഷ്ടിച്ച മെർസിഡസ് ബെൻസ് കാറിനെ പിന്തുടരുന്നതിനിടെ പൊലിസ് സഞ്ചരിച്ച സുരക്ഷാ വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. മേൽപ്പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്ക് പൊലിസ് വാഹനം വീണത് അപകടത്തിന്റെ തീവ്രത വർധിക്കാനിടയായി. പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
🎥#عاجل | «مرور الرياض» يباشر حادث سقوط مركبة أمنية من جسر
— عكاظ (@OKAZ_online) October 3, 2025
للاطلاع على التفاصيل:👇👇https://t.co/LLmU7B7pZi pic.twitter.com/rqFvH8Nebj
സോഷ്യൽ മീഡിയയിൽ വൈറലായ അപകടത്തിന്റെ വീഡിയോ ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കനത്ത ഗതാഗതക്കുരുക്കിനിടയിൽ തകർന്ന വാഹനങ്ങൾക്ക് ചുറ്റും കൂടിനിൽക്കുന്ന ജനക്കൂട്ടത്തെ വീഡിയോയിൽ കാണാം. കാർ ചേസിംഗിന്റെ സാഹചര്യവും അപകടവും അവലോകനം ചെയ്യുന്നുണ്ടെന്നും നിയമനടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ജിഡിഒടി സ്ഥിരീകരിച്ചു.
അതേസമയം മോഷ്ടിച്ച വാഹനവുമായി പ്രതി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച വരെ പ്രതിയെ തിരിച്ചറിഞ്ഞോ അറസ്റ്റ് ചെയ്തോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. അധികൃതർ അന്വേഷണം തുടരുകയാണ്.
a high-speed police pursuit of a suspect in a stolen mercedes-benz turned deadly late friday night on prince turki al awal road in northern riyadh, when the chasing police vehicle lost control, veered off, and plummeted from an overpass onto a civilian car below. the egyptian national behind the wheel of the impacted vehicle was killed instantly at the scene, as captured in a viral social media video showing the crushed cars amid heavy traffic and shocked onlookers. the police officer driving the security vehicle was injured and rushed to a hospital, while the suspect escaped capture, with no updates on his identification as of saturday. saudi traffic authorities confirmed an ongoing investigation into the chase and crash, adhering to legal protocols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."