HOME
DETAILS

കുമ്പള സ്‌കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ  

  
October 05, 2025 | 2:28 AM

report will be submitted to the district collector today on palestine solidarity mime was blocked at kumbla govt school

കാസർകോട്: സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ അവതരിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മൈം ഷോ അധ്യാപകർ തടഞ്ഞ സംഭവത്തിൽ ഇന്ന് കളക്ടർക്ക് പൊലിസും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറും റിപ്പോർട്ട് നൽകും. അധ്യാപകരുടെ അസഹിഷ്ണുത പ്രവർത്തി വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകിയിരുന്നു. അധ്യാപകർക്കെതിരെ നടപടിയുണ്ടായേക്കും. 

മൈം തടഞ്ഞത്തിനു പിന്നാലെ നിർത്തിവെച്ച കലോത്സവം നാളെ നടക്കും. വിവാദം കണക്കിലെടുത്ത് നാളെ കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായി പി.ടി.എ അറിയിച്ചു. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം വീണ്ടും നാളെ അവതരിപ്പിക്കും.

കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈമിന്റെ അവസാന ഭാഗത്ത് ഫലസ്തീൻ പതാകയും ഫോട്ടോകളും ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ് പരിപാടി തീരുംമുമ്പ് അധ്യാപകർ ഇടപെട്ട് കർട്ടൻ താഴ്ത്തി നിർത്തിവച്ചത്. ഇതേതുടർന്ന് ഇന്നലത്തെ കലോത്സവ പരിപാടികൾ മാറ്റി വയ്ക്കുകയാണെന്നും സ്‌കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. മൈമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.   

വിവാദമായതോടെ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും കലക്ടറും അടിയന്തര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ടതായും അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പ്രശ്നത്തിൽ പൊലിസിനോടും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറോടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകി. 

വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഇന്നലെ സ്‌കൂളിലേക്കു വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ വിളിച്ച അടിയന്തര പി.ടി.എ യോഗത്തിലേക്ക് എം.എസ്.എഫ് പ്രവർത്തകർ ഇരച്ചുകയറി. ഇതോടെ യോഗം തടസപ്പെട്ടു. വിവാദം കണക്കിലെടുത്ത് നാളെ കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായി പി.ടി.എ അറിയിച്ചു. അധ്യാപകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും രണ്ട് അധ്യാപകർക്കെതിരേ നടപടി വേണമെന്നും പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി. വിദ്യാർഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞത് തെറ്റാണെന്നും അധ്യാപകർക്കെതിരേ നടപടിയെടുക്കാൻ മന്ത്രിയോടും പൊതുവിദ്യാഭ്യാസ ഡയരക്ടറോടും ഡി.ഡി.ഇയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  4 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  4 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  4 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  4 days ago
No Image

പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 days ago
No Image

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം

National
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  4 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  4 days ago