HOME
DETAILS

'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്'  രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍

  
Web Desk
October 05, 2025 | 11:02 AM

Sarins Hate Not Against Muslim League But Islam Itself Anoop VR Slams Communal Remarks

മുസ്‌ലിം ലീഗിനെതിരെ  പി സരിന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് അനൂപ് വി.ഐര്‍.  മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ലാ, മുസ്‌ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പേസ്ബുക്കില്‍ കുറിച്ചു. മരണാനന്തരം സ്വര്‍ഗം എന്ന വിശ്വാസത്തിന്റെ പേരില്‍ എഹ്ങനെയാണ് ഭൂമിയില്‍ നരകം ഉണ്ടാവുന്നത്.

മരണാനന്തരം സ്വര്‍ഗം എന്നത് ഒരു മുസ്‌ലിമിന്റെ പ്രാര്‍ഥനയും വിശ്വാസവും ആണ്. സരിന്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം- അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണം മുസ്‌ലിം ലീഗിന്റെ പേരിലാണെങ്കില്‍, മരണാനന്തരം ആഗ്രഹിക്കുന്ന സ്വര്‍ഗത്തിന്റെ പേരില്‍ ലീഗ് ഇവിടെ വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. വ്യക്തമാക്കേണ്ടത് സരിന്റെ രാഷ്ട്രീയ കക്ഷി സി.പി.എം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ,സരിന്‍ സംഘപരിവാറിന്റെ സ്ഥാനാര്‍ഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോള്‍ വ്യക്തത ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിക്കുന്നു. 


പോസ്റ്റ് വായിക്കാം
മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ലാ, മുസ്‌ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത്. മരണാനന്തരം സ്വര്‍ഗം എന്നത് ഒരു മുസ്‌ലിമിന്റെ പ്രാര്‍ഥനയും വിശ്വാസവും ആണ്. സരിന്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം. അതിന്റെ  പേരില്‍ എങ്ങനെയാണ് ഭൂമിയില്‍ നരകം ഉണ്ടാകുന്നത് എന്ന് പറയേണ്ടത് സരിന്‍ തന്നെയാണ്. ഇനി ആരോപണം മുസ്‌ലിം ലീഗിന്റെ പേരിലാണെങ്കില്‍, മരണാനന്തരം ആഗ്രഹിക്കുന്ന സ്വര്‍ഗത്തിന്റെ പേരില്‍ ലീഗ് ഇവിടെ വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ടോ? വംശഹത്യങ്ങള്‍ നടത്തിയിട്ടുണ്ടോ? വ്യക്തമാക്കേണ്ടത് സരിന്റെ രാഷ്ട്രീയ കക്ഷി സി.പി.എം തന്നെയാണ്. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ,സരിന്‍ സംഘപരിവാറിന്റെ സ്ഥാനാര്‍ഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോള്‍ വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇനി അത് വരുന്ന തിരഞ്ഞെടുപ്പില്‍ തന്നെയുണ്ടാകുമോ, വൈകുമോ എന്നുള്ള കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. അതും കാത്തിരുന്ന് കാണാം.

ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്നായിരുന്നു സരിന്റെ പരാമര്‍ശം. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിന്റെ പ്രസംഗം. മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതോടെ ബിജെ പി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുകയാണെന്നും പി സരിന്‍ പറഞ്ഞു.

 

Writer and activist Anoop V.R. has sharply criticized Sarin’s recent comments, stating that the hate expressed was not just against a political party but targeted the Islamic faith itself. The remarks have sparked widespread debate and condemnation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  4 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  4 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  4 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  4 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  4 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  4 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  4 days ago

No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  4 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  4 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  4 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  4 days ago