HOME
DETAILS

'മെഹന്ദി ജിഹാദ്'  മുസ്‌ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക്  എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം

  
Web Desk
October 05, 2025 | 11:46 AM

NBDSA Slams Zee News and Times Now for Airing Islamophobic Mehendi Jihad Content

മെഹന്ദി ജിഹാദ് എന്ന പേരില്‍ വ്യാജവാര്‍ത്ത പ്രക്ഷേപണം ചെയ്തതിന് സീ ന്യൂസിനെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍ബിഡിഎസ്എ)യുടെ ശാസന.  

ചാനലുകള്‍ പത്രപ്രവര്‍ത്തന നൈതികതയും നിഷ്പക്ഷതയും ലംഘിച്ചുവെന്ന് എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടി, പുണെയിലെ ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോര്‍പഡെ നല്‍കിയ പരാതിയിലാണ് നടപടി.

മുസ് ലിം മെഹന്ദി കലാകാരന്മാര്‍ മെഹന്ദിയില്‍ തുപ്പുന്നുവെന്നും, അവരുടെ മതപരമായ അടയാളങ്ങള്‍ മറച്ചുവെച്ച് ഹിന്ദു സ്ത്രീകളെ 'ലവ് ജിഹാദി'ലേക്ക് ആകര്‍ഷിക്കുന്നുവെന്നും ആരോപിച്ച് സീ ന്യൂസ് പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു. മോഹന്ദി ജിഹാദ് പര്‍ദ ധനാധന്‍ എന്നായിരുന്നു പരിപാടി. ഹിന്ദു യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇടയാക്കുന്നുവെന്നും പരിപാടിയില്‍ ആരോപിക്കുന്നു. 

ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരിശോധനയില്ലാതെ പ്രക്ഷേപണംചെയ്തതാണെന്ന് ബന്ധപ്പെട്ടവര്‍ കണ്ടെത്തി. പ്രകോപനപരമായ ടിക്കറുകളും തംബ്‌നെയിലുകളും ഉപയോഗിച്ചതായും എന്‍ബിഡിഎസ്എ കണ്ടെത്തി.
സീ ന്യൂസിനോട് വീഡിയോകളും അനുബന്ധ ലിങ്കുകളും പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാദമായ 'ലവ് ജിഹാദ്' കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ ടൈംസ് നൗ നവഭാരത് ധാര്‍മ്മികത ലംഘിച്ചതായി എന്‍ബിഡിഎസ്എ കണ്ടെത്തി. ഒരു ഹിന്ദു സ്ത്രീയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുഹമ്മദ് ആലിം എന്ന മുസ്‌ലിം യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ബറേലി ജില്ലാ ജഡ്ജി രവി കുമാര്‍ ദിവാകറിന്റെ വിധിന്യായത്തെ പ്രതിധ്വനിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കളും ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളും വ്യാജ പരാതി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് യുവതി കോടതിയില്‍ നല്‍കിയ മൊഴി  ചാനലിന്റെ കവറേജില്‍ നിന്ന് ഒഴിവാക്കിയെന്നും യുവതി പിന്നീട് കോടതിയെ അറിയിച്ചു. 

അതേസമയം, ചാനലുകള്‍ക്ക് പിഴ ചുമത്തുന്നതില്‍ നിന്ന് അതോറിറ്റി മാറിനിന്നെന്ന് ആരോപണമുയരുന്നുണ്ട്. 

 

The News Broadcasting and Digital Standards Authority (NBDSA) has strongly criticized Zee News and Times Now for promoting anti-Muslim narratives through a segment titled ‘Mehendi Jihad’. The authority called it a clear case of hate-mongering and communal stereotyping.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  4 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  4 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  4 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  4 days ago
No Image

പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 days ago
No Image

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം

National
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  4 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  4 days ago