കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: ദേശീയപാതയിലെ ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബമാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വൈകീട്ട് നാല് മണിയോടെ സംഭവം നടന്നത്. കോഴിക്കോട് നിന്ന് റെന്റിന് എടുത്ത കാറിൽ സഞ്ചരിച്ചിരുന്ന കുടുംബം പുകയും മണവും വരുന്നത് ശ്രദ്ധിച്ചതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് വലിയ ഒരു ദുരന്തം ഒഴിവാക്കി. തുടർന്ന് കാറിൽ നിന്ന് തീ ഉയർന്നു, പെട്ടെന്ന് തീച്ചൂട് വ്യാപിച്ചു. അഗ്നിശമന സേന എത്തുന്നതിന് മുന്നേ വാഹനം പൂർണമായി കത്തിനശിച്ചു.
സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായി. പൊലിസും അഗ്നിശമന സേനയും സംഭവത്തിന്റെ കാരണം അന്വേഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷാ വശങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നാണ് ഔദ്യോഗിക നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."