HOME
DETAILS

ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു

  
October 05, 2025 | 1:32 PM

indian cricketer sanju Samson has revealed his favorite football team

ഫുട്ബോളിലെ തന്റെ ഇഷ്ട ടീം ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. മുംബൈയിലെ നെസ്‌കോ സെന്ററിൽ നടന്ന ഒരു പരിപാടിയിലാണ് സഞ്ജു തന്റെ പ്രിയപ്പെട്ട ടീമിനെ വെളിപ്പെടുത്തിയത്. താൻ ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന്റെ വലിയ ആരാധകനാണെന്നാണ് സഞ്ജു പറഞ്ഞത്. ചെറുപ്പകാലം മുതലേ താൻ ഫുട്ബോൾ കാണാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി. 

''ഞാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വലിയ ആരാധകനാണ്. എന്റെ ചെറുപ്പ കാലം മുതൽ തന്നെ ഞാൻ ഫുട്ബോൾ കണ്ടു തുടങ്ങിയതാണ്. ഫുട്ബോൾ കാണുന്നതിനേക്കാൾ എന്റെ കുടുംബത്തോടൊപ്പവും എന്റെ സഹോദരൻ, അച്ഛൻ എന്നിവർക്കൊപ്പവും ഞാൻ ഫുട്ബോൾ കളിക്കാറുണ്ട്. ഞാൻ വലിയ ലിവർപൂൾ ആരാധകനാണ്. അവർ ഫുട്ബോൾ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. അതുകൊണ്ട് ഞാൻ അവരെ എപ്പോഴും സപ്പോർട്ട് ചെയ്യും'' സഞ്ജു സാംസൺ പറഞ്ഞു. 

സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ്‌സിയുടെ കോ-ഓണർ കൂടിയാണ് സഞ്ജു. 
സൂപ്പർ ലീ​ഗ് കേരളയുടെ രണ്ടാം സീസൺ ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ മലപ്പുറം എഫ്‌സി തൃശൂർ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു.

മലപ്പുറം എഫ്സിയുടെ തട്ടകമായ മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മലപ്പുറം കീഴടക്കിയത്. ഈ മത്സരം കാണാൻ എത്തിയ സഞ്ജു മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞിരുന്നു. 

തന്റെ അച്ഛൻ ഒരു ഫുട്ബോൾ താരമായിരുന്നുവെന്നും കേരളത്തിലെ എറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോൾ താരങ്ങൾ മലപ്പുറത്തുക്കാരാണെന്ന് തന്റെ അച്ഛൻ പറയാറുണ്ടെന്നും ഈ ഒരു ഇഷ്ടമാണ് മലപ്പുറത്തെ തെരഞ്ഞെടുക്കാൻ ഇടയാക്കിയതെന്നാണ് സഞ്ജു പറഞ്ഞിരുന്നത്. ക്രിക്കറ്റിന് പുറത്ത് സ്പോർട്സ് ബിസിനസിലേക്കുള്ള താൽപ്പര്യവും പ്രാദേശിക ഫുട്ബോൾ പ്രതിഭകളുടെ വികസനവുമാണ് ഉടമസ്ഥാവകാശം വാങ്ങാൻ കാരണമായതെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു. 

''ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, പക്ഷേ ഫുട്ബോളിനോടുള്ള താൽപ്പര്യം കുട്ടിക്കാലം മുതലുള്ളതാണ്. മലപ്പുറത്തെ ഫുട്ബോൾ പ്രതിഭകളുടെ സമ്പന്നത കണ്ട് ഞാൻ അത്ഭുതപ്പെടാറുണ്ട്. ഈ ജില്ലയാണ് ഇന്ത്യയിലെ നിരവധി മികച്ച ഫുട്ബോളർമാരെ വളർത്തിയെടുത്തത്. അവരെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക തലത്തിൽ സ്പോർട്സ് ബിസിനസിലേക്ക് വ്യാപിക്കാനുമാണ് ഞാൻ ഈ ടീമിന്റെ ഉടമസ്ഥാവകാശം വാങ്ങിയത്'' സഞ്ജു സാംസൺ പറഞ്ഞു. 

Indian Cricket Player Sanju Samson has revealed his favorite football team. Sanju said that he is a big fan of the English club Liverpool. Sanju also clarified that he has been watching football since his childhood.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  15 days ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  15 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  15 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  15 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  15 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  15 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  15 days ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  15 days ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  15 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  15 days ago