HOME
DETAILS

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

  
Web Desk
October 05, 2025 | 6:35 PM

kerala government allocated more than 12 lakhs for ayyappa sangamam vip stay

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ വി.ഐ.പി പ്രതിനിധികളുടെ താമസച്ചെലവിനായി സര്‍ക്കാര്‍ അനുവദിച്ചത് ലക്ഷങ്ങള്‍. ആഡംബര റിസോര്‍ട്ടുകളിലെ മുറിവാടകയിനത്തില്‍ 12,76,440 രൂപ ദേവസ്വം ബോര്‍ഡ് അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്. കുമരകത്തെ ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. 

സെപ്റ്റംബര്‍ 17നാണ് റിസോര്‍ട്ടുകള്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കുമരകം ഗോകുലം റിസോര്‍ട്ടിന് 8,31,600 രൂപയും, താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും, പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും, കെടിഡിസി ഗേറ്റ് വേ റിസോര്‍ട്ടിന് 25000 രൂപയുമാണ് മുന്‍കൂറായി അനുവദിച്ചു. 

സംഗമത്തില്‍ പങ്കെടുത്ത 4500ഓളം പ്രതിനിധികളില്‍ ആരൊക്കെയാണ് വി.ഐ.പി ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് വ്യക്തമല്ല. പരിപാടിയില്‍ പ്രത്യേക പ്രതിനിധികളില്ലെന്നും എല്ലാവരും തുല്യരാണെന്നും ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് കെ അനില്‍കുമാര്‍ രംഗത്തെത്തി. ഭരിക്കാന്‍ ഏല്‍പ്പിച്ചവര്‍ ഭരിക്കട്ടെയെന്നും, കണക്കുകള്‍ ഹൈക്കോടതിയില്‍ കൊടുക്കുമെന്നുമാണ് അനില്‍ കുമാറിന്റെ പ്രസ്താവന. ശബരിമലയിലെ അയ്യപ്പ സംഗമം ക്ഷേത്ര വികസനം സംബന്ധിച്ച് വളരെ ഗുണകരമായ ഒരു തീം ജനങ്ങളിലേക്ക് എത്തിച്ചെന്നും, ഇതിന്റെ മൂല്യം ഇപ്പോള്‍ കണക്കാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ വി.ഐ.പി പ്രതിനിധികളുടെ താമസച്ചെലവിനായി സര്‍ക്കാര്‍ ലക്ഷങ്ങൾ ചെലവഴിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആഡംബര റിസോര്‍ട്ടുകളിലെ മുറിവാടകയിനത്തില്‍ 12,76,440 രൂപ ദേവസ്വം ബോര്‍ഡ് അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്. കുമരകത്തെ ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. 

സെപ്റ്റംബര്‍ 17നാണ് റിസോര്‍ട്ടുകള്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കുമരകം ഗോകുലം റിസോര്‍ട്ടിന് 8,31,600 രൂപയും, താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും, പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും, കെടിഡിസി ഗേറ്റ് വേ റിസോര്‍ട്ടിന് 25000 രൂപയുമാണ് മുന്‍കൂറായി അനുവദിച്ചു. സംഗമത്തില്‍ പങ്കെടുത്ത 4500ഓളം പ്രതിനിധികളില്‍ ആരൊക്കെയാണ് വി.ഐ.പി ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് വ്യക്തമല്ല. പരിപാടിയില്‍ പ്രത്യേക പ്രതിനിധികളില്ലെന്നും എല്ലാവരും തുല്യരാണെന്നും ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു.

kerala government allocated more than 12 lakh rupees to cover the stay expenses of VIPs at the Global Ayyappa Summit

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  6 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  6 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  8 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  8 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  8 hours ago