റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം: കലക്ടര്‍ക്ക് പരാതി നല്‍കി
കാക്കനാട: റവന്യൂ വകുപ്പില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഓഫീസര്‍മാരെ 70 കിലോമീറ്റര്‍ അധികം ദൂരത്തേക്ക് മാനദണ്ഡവിരുദ്ധമായി സ്ഥലം മാറ്റിയത് സംബന്ധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സ്ഥലം മാറ്റ ഉത്തരവ് പുന:പരിശോധിക്കാമെന്നും അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ക്ക് കലക്ടര്‍ ഉറപ്പുനല്‍കി.
സെറ്റോ ചെയര്‍മാന്‍ കെ.എസ് സുകുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.ജെ തോമസ് ഹെര്‍ബിറ്റ്, ജില്ലാ സെക്രട്ടറി അരുണ്‍ കെ നായര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ നൗഷാദ്, ഷാജഹാന്‍ പല്ലച്ചി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി രാജീവ്, സിനു പി ലാസര്‍, ആന്റണി സാലു, വി.എം വിജയകുമാര്‍, ജില്ലാ ഭാരവാഹികളായ വി.ബി അജിതന്‍, എ.കെ ദാസന്‍, കെ.പി അഷറഫ്, അനൂബ് കക്കാട്, ബ്രാഞ്ച് പ്രസിഡന്റുമാരായ എസ്.ഗിരിജ ദേവി, കെ.എം ബാബു, സിവില്‍സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം പുരുഷോത്തമന്‍, ട്രഷറര്‍ ബേസില്‍ ജോസഫ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."