അന്താരാഷ്ട്ര നിയമം ജൂതന്‍മാര്‍ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി
ടെല്‍ അവീവ്: അന്താരാഷ്ട്ര നിയമങ്ങള്‍ ജൂതന്‍മാര്‍ക്ക് ബാധകമല്ലെന്ന വിവാദ പ്രസ്താവനയുമായി ഇസ്രാഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഗസയില്‍ ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. ഇസ്രാഈലിന്റെ പ്രതിരോധ സഭയില്‍ കൂടി അംഗമായ സ്‌മോട്രിച്ചിന്റെ പരാമര്‍ശം മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് റിപ്പോര്‍ട്ട് ചെയ്തത്.
'' അന്താരാഷ്ട്ര നിയമങ്ങള്‍ ജൂതന്‍മാര്‍ക്ക് ബാധകമല്ല. അതാണ് തെരഞ്ഞെടുക്കപ്പെട്ട ജനതയും, മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം,' സ്‌മോട്രിച്ച് പറഞ്ഞു. ഇത് ആദ്യമായല്ല ഇസ്രാഈലികള്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണ് ജൂതന്‍മാരെന്നും മറ്റുള്ളവര്‍ ദൈവനിഷേധികളാണെന്നുമാണ് ജൂത വിശ്വാസം. അതുകൊണ്ട് തന്നെ ഇതര ജനവിഭാഗങ്ങള്‍ക്കെതിരെ വംശീയ വിദ്വേഷച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതും സാധാരണയാണ്.
ഗസയില്‍ ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ യുഎന്നിലടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യുഎന്‍ പൊതുസഭയില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം ലോകരാഷ്ട്രങ്ങള്‍ ബഹിഷ്‌കരിച്ചതും വലിയ വാര്‍ത്തയായിരുന്നു. പല രാജ്യങ്ങളും ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേധിക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഗസയിലെ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌മോട്രിച്ചിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
israel's finance minister bezalel smotrich sparked controversy by stating that international laws are not binding on jews, drawing criticism globally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."