HOME
DETAILS

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

  
Web Desk
October 05, 2025 | 6:35 PM

mla rahul mankootathil attended a public event as the chief guest amid controversies

പാലക്കാട്: വിവാദങ്ങള്‍ക്കിടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടിയില്‍ ഉദ്ഘാടകനായെത്തി. പാലക്കാട് നിന്ന് ബെംഗളുരുവിലേക്ക് അനുവദിച്ച പുതിയ കെഎസ്ആര്‍ടിസി എസി സീറ്റര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യാനാണ് രാഹുലെത്തിയത്. രാത്രി എട്ടരയോടെയായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്. 

ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം യാഥാര്‍ഥ്യമായതായി രാഹുല്‍ ഉദ്ഘാടന ശേഷം പറഞ്ഞു. പലതവണ ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയെ കണ്ടിരുന്നുവെന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം രാഹുല്‍ മാങ്കൂട്ടത്തെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപിയും, ഡി.വൈ.എഫ്.ഐയും ബസ് ഉദ്ഘാടനം തടയാന്‍ എത്തിയില്ല. ഉദ്ഘാടനത്തെ കുറിച്ച് സി.ഐ.ടി.യു, ബിഎംഎസ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും പ്രതിഷേധമൊന്നും നടന്നില്ല. 8.50ന് സ്റ്റാന്‍ഡിലെത്തിയ രാഹുല്‍ 9.20നാണ് മടങ്ങിയത്. 

അതിനിടെ പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും, പൊതു പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്ന് തന്നെയാണ് നിലപാടെന്നും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.സി റിയാസുദ്ദീന്‍.

mla rahul mankootathil attended a public event as the chief guest amid controversies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  5 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  5 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  6 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  5 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  6 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  6 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  6 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  6 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 hours ago