HOME
DETAILS
MAL
പ്രതിഷേധ മാര്‍ച്ച് നടത്തി
backup
September 08 2016 | 01:09 AM
മട്ടാഞ്ചേരി: തെരുവ് നായകളല്ല മനുഷ്യ ജീവനാണ് പ്രധാനം എന്ന പ്രമേയവുമായി എസ്.ഡി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മനുഷ്യ ജീവന് വില കല്‍പ്പിച്ച് തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ മനാഫ്, സുധീര്‍ യുസഫ് എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് അനസ്, നജിബ്, സിദ്ധിഖ് പാഷ, നൗഫല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."