ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'
ഹൈദരാബാദ്: "നാളത്തെ വാർത്താ തലക്കെട്ടുകൾ കോഹ്‌ലിയെക്കുറിച്ചായിരിക്കാം, ശ്രേയസ് അയ്യരെക്കുറിച്ചായിരിക്കാം, മുഹമ്മദ് ഷമിയെക്കുറിച്ചായിരിക്കാം. എന്നാൽ ഇന്ത്യൻ ടീമിന്റെ തലവര മാറ്റിമറിച്ച യഥാർത്ഥ നായകൻ രോഹിത് ശർമ്മയാണ്." പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം നാസർ ഹുസൈൻ പറഞ്ഞ ഈ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. കിരീടം നഷ്ടപ്പെട്ട രാജാവിനെപ്പോലെ ഓരോ മാച്ചും പുറത്തുനിന്ന് ദീർഘകാലം കണ്ടുകൊണ്ടിരുന്ന ഇന്ത്യൻ ടീമിന് വിജയത്തിന്റെ ചെങ്കോൽ തിളക്കം തിരികെ നൽകിയ മാന്ത്രികനായിരുന്നു സാക്ഷാൽ 'ഹിറ്റ്മാൻ' രോഹിത് ഗുരുനാഥ് ശർമ്മ. നവ ഇന്ത്യൻ ടീമിന്റെ ശിൽപി, എതിരാളികളുടെ ശരവേഗ പന്തുകളെ സിക്‌സറുകളാക്കി ആരവം തീർക്കുന്ന മാന്ത്രിക കളിക്കാരൻ അത്തരമൊരു ഇതിഹാസത്തിന്റെ ഏകദിന ക്യാപ്റ്റൻസി കാലാവധി അടുത്തിടെ അവസാനിച്ചു.
മുംബൈയുടെ 'രാജ' എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയായി. ഇന്ത്യൻ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി യുവതാരം ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ ടീമിനെ നയിക്കാൻ രോഹിത് ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാരണം, വിരമിക്കലിന് തൊട്ടുമുൻപ് പങ്കെടുക്കേണ്ട അവസാനത്തെ ഐസിസി ലോകകപ്പ് മത്സരമാകുമായിരുന്നു അത്. എന്നാൽ, ടീം പുനരുദ്ധാരണത്തിന്റെ ഭാഗമായി ബിസിസിഐയുടെ തീരുമാനം രോഹിതിന്റെ ക്യാപ്റ്റൻസി കുറഞ്ഞ സമയത്തിനുള്ളിൽ അവസാനിപ്പിച്ചു.
56 ഏകദിന മത്സരങ്ങളാണ് രോഹിത് ശർമ്മ ഇന്ത്യയെ നയിച്ചത്. അതിൽ 42 മത്സരങ്ങളിൽ വിജയം നേടി, ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 50 ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ വിജയ സാധ്യത 75 ശതമാനത്തിലേക്ക് ഉയർത്തിയ വലംകൈ ബാറ്റ്‌സ്മാൻ ഇത് മുൻ ക്യാപ്റ്റൻമാരുടെ റെക്കോർഡുകളെക്കാൾ മികച്ചതാണ്. എം.എസ്. ധോണിയുടെ വിജയശതമാനം 55% ആയിരുന്നെങ്കിൽ, വിരാട് കോഹ്‌ലിയുടേത് 68.42% മാത്രമായിരുന്നു. ധോണിക്ക് ശേഷം ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് ലോകത്തെ ചക്രവർത്തിമാരാക്കി അവരോധിക്കാൻ സാധിച്ചത് രോഹിതിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കാലത്ത് ടീം ഏകദിനത്തിൽ അപ്രതിരോധ്യമായ ശക്തിയായി മാറി.
ഐസിസി മത്സരങ്ങളിലെ അസാധാരണ ക്യാപ്റ്റൻസി റെക്കോർഡ്
ഐസിസി ടൂർണമെന്റുകളിലും (ഏകദിന, ടി20) രോഹിത് ശർമ്മ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 30 ഐസിസി മത്സരങ്ങളിൽ ഇന്ത്യയെ അദ്ദേഹം, അതിൽ 27 മത്സരങ്ങളിലും വിജയം നേടി. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് പരാജയം നേരിട്ടത്. 2023-ലെ ഏകദിന ലോകകപ്പ്, 2024-ലെ ടി20 ലോകകപ്പ്, 2025-ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ടീമിന് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് ഫൈനലുകളിലായിരുന്നു. എന്നിട്ടും, ഈ ടൂർണമെന്റുകളിൽ 3 മത്സരം മാത്രമാണ് തോൽവി നേരിട്ടത്. അതിൽ ഏറെ കണ്ണീരണിഞ്ഞത് 2023 കദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോടുള്ള തോൽവിയാണ്.
ക്യാപ്റ്റൻസി കാലത്ത് രോഹിത് ശർമ്മ 36.71 ശരാശരിയിലും 156.70 സ്ട്രൈക്ക് റേറ്റിലും 257 റൺസ് നേടി. ടീമിന് മികച്ച തുടക്കം നൽകുന്നതിലൂടെയാണ് അദ്ദേഹം ക്യാപ്റ്റൻസിയിലേക്ക് ഉയർന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയിലും, ഒരു പന്തിന് ഒരു റൺ എന്ന അസാധാരണ സ്ട്രൈക്ക് റേറ്റിൽ റൺസ് നേടി, പലപ്പോഴും ടോപ്പ് ഓർഡറിൽ നിന്ന് മികച്ച തുടക്കങ്ങൾ നൽകി. "ഹിറ്റ്മാൻ" എന്ന വിളിപ്പേര് അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിങ്ങിന്റെ പ്രതീകമായി മാറി.
2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ വിജയകിരീടത്തിൽ മുത്തമിട്ട് അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, രോഹിത് ശർമ്മയുടെ ഔദ്യോഗിക ക്രിക്കറ്റ് ജീവിതത്തിന് സ്വപ്നതുല്യമായ അന്ത്യമാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ രോഹിതിന് വീരോചിതമായ ക്ലൈമാക്സ് ലഭിക്കാമായിരുന്നു. എന്നാൽ, ടീം പുനർനിർമാണത്തിന്റെ ഭാഗമായി ബിസിസിഐയുടെ തീരുമാനം അദ്ദേഹത്തെ നിർബന്ധിതമായി പടിയിറക്കി.
ശുഭ്മാൻ ഗില്ലിന്റെ നിയമനം യുവതലമുറയിലേക്കുള്ള മാറ്റമായി കാണപ്പെടുന്നു. ഗില്ലിന് രോഹിതിന്റെ അനുഭവങ്ങൾ പകർന്നു നൽകാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥർ പറയുന്നു. രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് ബിസിസിഐയും ആരാധകരും എന്നും കൃതജ്ഞത പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാവിയോ,വിരമിക്കലോ ഇനിയും വ്യക്തമല്ല, പക്ഷേ 'ഹിറ്റ്മാൻ്റെ' പാരമ്പര്യം ഇന്ത്യൻ ക്രിക്കറ്റിൽ എന്നും തിളങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."