In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി
മുഷഹർ:2007-ൽ ലോകം മുഴുവൻ ഒരുപൊലെ ഞെട്ടിതരിക്കുകയായിരുന്നു ഈ വാർത്ത കേട്ട്.ഒരു ഏട്ടു വയസ്സുക്കാരൻ സമൂഹത്തിനെ നടുക്കുന്ന മൂന്ന് കൊലപാതകങ്ങൾ നടത്തിയിരിക്കുന്നു.ഇത് നടന്നത് യൂറോപ്പിലോ,ആഫ്രക്കയിലോ അല്ല നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറെന്ന് അറിയപ്പെടുന്നത് ഇന്ത്യയിലെ ആ എട്ട് വയസ്സുക്കാരനായ അമർജീത് സദയെന്ന ബാലൻ തന്നെയാണ്.
ബീഹാറിലെ മുഷഹർ ഗ്രാമത്തിലെ അമർജീത് സദയുടെ ഈ സീരിയൽ കില്ലിംഗ് നടക്കുന്നത്. സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊന്ന ഈ ബാലന്റെ പശ്ചാത്തലം കടുത്ത ദാരിദ്ര്യവും അവഗണനയും നിറഞ്ഞതാണ്. 1998-ൽ ബെഗൂസറായ് ജില്ലയിലെ ഈ ചെറിയ ഗ്രാമത്തിൽ ജനിച്ച അമർജീത്, നിത്യജീവിതത്തിന് പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന കൃഷിതൊഴിലാളി കുടുംബത്തിലാണ് വളർന്നത്. ഈ ദുരിതകഥ 2007-ൽ ലോകത്തെ ഞെട്ടിച്ചു, പക്ഷേ ഇന്നും അമർജീതിന്റെ കോലപാതകത്തിന് പിന്നിലുള്ള കാരണം പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ദാരിദ്ര്യത്തിന്റെ ഇരുട്ടിലൂടെ
അമർജീതിന്റെ പിതാവ് ബലറാം സദയും മാതാവ് പാറുള സദയും ദിവസവേതന തൊഴിലാളികളായിരുന്നു. ഗ്രാമത്തിലെ മറ്റു കുട്ടികളെപ്പോലെ അമർജീതും സ്കൂളിൽ പോകാതെ,മുഷഹർ ഗ്രാമത്തിനെ ആകെ വേട്ടയാടുന്ന പട്ടണിയുടെ നിഴലിൽ വളർന്നു.അവന് ഏഴ് വയസ്സ് പ്രായമായപ്പോൾ അവന് ഒരു അനിയത്തി പിറവിയെടുത്തു. ഈ അനിയത്തിയുടെ വരവോടെ മാതാപിതാകളിൽ നിന്ന് അവന് ലഭിച്ചിരുന്ന അല്പം ശ്രദ്ധ പോലും അവസാനിക്കുകയായിരുന്നു.ആ അമ്മയ്ക്ക് രണ്ട് കുഞ്ഞുങ്ങളെയും നോക്കാൻ സമയമില്ലായിരുന്നു. ഏകാന്തതയുടെ പിടിയിൽ വീണ അമർജീതിന് അവിടെ ലഭിച്ചിരുന്ന എക ആശ്വാസം ഗ്രാമത്തിലെ ഉയരമുള്ള മരങ്ങളിൽ കയറി കാഴ്ചകൾ കാണുന്നതായിരുന്നു.ആ വിനോദത്തിലൂടെയാണ് അവൻ സന്തോഷം കണ്ടെത്തിയിരുന്നത്. "മക്കൾ മുതിർന്നാൽ പട്ടിണി കുറയുമെന്ന്" പ്രതീക്ഷിച്ച രക്ഷിതാക്കൾക്ക് അറിയില്ലായിരുന്നു അവരുടെ അവഗണനയ്ക്ക് പകരം ആ ബാലനിൽ ഉടലെടുക്കുന്നത് ഒരു വലിയ ഭീകരതയാണെന്ന്.
ഇതിനിടയിൽ, ബന്ധുവായ ഒരു സ്ത്രീ തൊഴിൽ തേടി പോകുന്നതിന് മുമ്പ് തന്റെ പിഞ്ചുകുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിക്കാൻ അമർജീതിന്റെ കുടുംബത്തെ തിരഞ്ഞെടുത്തു. ഗ്രാമത്തിലെ പ്രാദേശിക ചന്തയിൽ ജോലി ചെയ്യുന്ന ആ അമ്മയ്ക്ക് ഒരു കുഞ്ഞിനെ കൂടി നോക്കാൻ ബുദ്ധിമുട്ടായിരുന്നു കാരണം അവരെല്ലാവരും അന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്നവരായിരുന്നു. അതിനാൽ, ഏഴ് വയസ്സ് പ്രായമുള്ള അമർജീതിനെയാണ് അവർ കുട്ടിയെ നോക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചത്. സ്വന്തം പിഞ്ചു സഹോദരിയോടൊപ്പം ബന്ധുവിന്റെ കുഞ്ഞിനെയും നോക്കാൻ അങ്ങനെ അമർജീത് ആ കുഞ്ഞു വീടിനുള്ളിൽ ചുമതലപ്പെടുകയായിരുന്നു.ഇത് അവനിൽ ഉണ്ടായ ഏക വിനോദമാർഗമായ മരംകയറ്റത്തെ തടഞ്ഞ് വീട്ടിൽ തന്നെ കുടുക്കുകയായിരുന്നു.അതോടെ അമർജീത് വിനോദത്തിന് മറ്റു മാർഗങ്ങൾ കണ്ടെത്തി. ആദ്യം പിഞ്ചുകുഞ്ഞിനെ നോവിച്ച് കരയിക്കുന്നതായിരുന്നു അവന്റെ 'കളി'. പിന്നീട് അത് വേദനിപ്പിക്കലായി മാറി കഴുത്ത് അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് അത് കണ്ട് രസിക്കുന്നതായി അവന് എറെ പ്രിയപ്പെട്ട വിനോദം.
മൂന്ന് കൊലപാതകങ്ങൾ: ഭയരഹിതമായ ക്രൂരത
ഈ കാര്യങ്ങൾ ഇങ്ങനെ തുടർന്ന് പോയികൊണ്ടിരിക്കെ ഒരു ദിവസം ബന്ധുവിന്റെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തി.ഇത് കണ്ട് ഭയന്ന കുടുംബം വിവരം ആരെയും അറിയിച്ചില്ല. ബന്ധുവിനെ തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരു കാരണം കണ്ടെത്തി അവരെ സമാദാനിപ്പിക്കുകയായിരുന്നു.ഇതിന് ശിക്ഷയായി അമർജീതിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ അവിടെ തീർന്നില്ല. ബന്ധുവിന്റെ കുഞ്ഞിന് പിന്നാലെ, എട്ട് മാസം പ്രായമുള്ള സ്വന്തം സഹോദരിയായിരുന്നു അവൻ്റെ അടുത്ത ഇര. പെൺകുട്ടിയുടെ മരണം കുടുംബത്തിലും ബന്ധുക്കളിടയിലും ചർച്ചയായെങ്കിലും, അത് 'കുടുംബ വിഷയം' എന്ന് രീതിയിൽ അവിടെ തന്നെ ഒതുങ്ങി കൂടി.ഇത് അമർജീതിലെ സീരിയൽ കൊലയാളിക്ക് ഊർജം പകരുകയായിരുന്നു.കൂടാതെ ഈ കൊലപാതകങ്ങളിൽ അവൻ രസം കണ്ടെത്തുകയും ചെയ്തു.ഇത് അവനെ മൂന്നാമത്തെ ഇരയേ തേടി പോകാൻ പ്രേരിപ്പിച്ചു.
അങ്ങനെയിരിക്കെ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിനടുത്ത് നിന്ന് ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ കാണാതായ ആറ് മാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെൺകുഞ്ഞിനെ കാണാതാവുന്നു. ആ ആറ്മാസം പ്രായമായ കുഞ്ഞായിരുന്നു അവന്റെ മൂന്നാമത്തെ ഇര.എന്നാൽ കൊലപാതകത്തിനിടെ കുട്ടിയെ കാണാതെ അന്വേഷിച്ച് ഖുഷ്ബൂവിന്റെ മാതാവ് അമർജീത് കൊലപാതകം നടത്തുന്നത് കാണുന്നു.അതോടെ അവർ നേരെ നിയമ വഴിയിലേക്ക് തിരിഞ്ഞ് പൊലിസിൽ പരാതി നൽകി.ഇതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു പൊലിസ്. കുട്ടി കൊലപാതകിയായ അമർജീതിനെ പിടികൂടുന്നു. പിടിയിലായ ശേഷം, ഭയത്തിന്റെ അംശം പോലും ഇല്ലാതെ അമർജീത് കൊലപ്പെടുത്തിയ സ്ഥലങ്ങളും രീതികളും പൊലീസിന് വിശദീകരിച്ചു. "കരച്ചിൽ സഹിക്കാനാവാതെ കൊന്നു" എന്നായിരുന്നു അവന്റെ മൊഴി. 2007 മെയ് മാസത്തിലാണ് ഈ സംഭവങ്ങൾ നടന്നത്.
അന്വേഷണവും ശിക്ഷയും: നിയമത്തിന്റെ പരിമിതികൾ
ഭഗൽപൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശത്രുഘ്ന കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, മൂന്ന് കൊലപാതകങ്ങളും അമർജീത് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ നിയമപ്രകാരം ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശിക്ഷ നൽകാൻ കഴിയാത്തതിനാൽ, അവനെ ഒരു ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ 16 വയസ്സ് വരെ അവൻ ജീവിച്ചു.മാനസികാരോഗ്യ വിദഗ്ധരുടെ കൗൺസലിങ്ങും ചികിത്സയും ലഭിച്ചു. സ്വഭാവത്തിലെ വൈരുദ്ധ്യവും സാഡിസ്റ്റ്റിക് പ്രവണതകളും (സാഡിസം) ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ദാരിദ്ര്യവും അവഗണനയും കുട്ടികളുടെ മനസ്സിനെ എങ്ങനെ താളം തെറ്റിക്കുമെന്നതിന്റെ ഉദാഹരണമായി ഈ കേസ് മാറി.
ഇപ്പോൾ അമർജീത് എവിടെ?
പതിനാറാം വയസ്സിൽ ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങിയ അമർജീത്, പുതിയൊരു പേരിലും ഐഡന്റിറ്റിയിലുമായിരുന്നു സമൂഹത്തിലേക്ക് മടങ്ങിയത്. 2023-ൽ ഇരുപതുകളുടെ ആദ്യത്തിലായിരുന്നു അവൻ, പക്ഷേ എവിടെയാണെന്നോ പുതിയ പേരെന്താണെന്നോ അറിയില്ല. ഗ്രാമവാസികൾ ഇപ്പോഴും അമർജീതിനെ ഭയപ്പെടുന്നു"അവൻ തിരിച്ചുവന്നാൽ ഞങ്ങൾക്ക് ഭയമാണ്" എന്ന് ഒരാൾ പറഞ്ഞു. കുടുംബം അവനെ ഉപേക്ഷിച്ചു, ഗ്രാമം മറന്നു. എന്നാൽ, ഈ കഥ ഒരു മുന്നറിയിപ്പാണ്: കുട്ടികളുടെ മാനസികാരോഗ്യത്തിനും അവഗണനയ്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം.
എന്താണ് സീരിയൽ കില്ലറാക്കിയത്?
സൈക്കോളജിസ്റ്റുകൾ പറയുന്നത്, അമർജീതിന്റെ കുട്ടിക്കാലത്തെ പീഡനവും ദാരിദ്ര്യവും ക്രൂരതയ്ക്ക് കാരണമായിരിക്കാം. ഗ്രാമത്തിലെ മറ്റു കുട്ടികളെപ്പോലെ അവനും പഠിച്ചിരുന്നില്ല, പകരം ചെറിയ ജീവികളെ കൊന്ന് 'കളിക്കുക'യായിരുന്നു അവർ ചെയ്തിരുന്നത്. ലോകത്ത് സീരിയൽ കില്ലർമാരുടെ പ്രായം സാധാരണയായി 20-കൾ മുതലാണ്, പക്ഷേ അമർജീത് 7-8 വയസ്സിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്തു. ഗിന്നസ് ബുക്ക് റെക്കോർഡുകളിൽ ഇത് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, മീഡിയയും പൊലിസും 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ' എന്ന് അവനെ വിശേഷിപ്പിക്കുന്നു.അമർജീത് സദയുടെ കഥ ലോകത്തിന് ഒരു മുന്നറിയിപ്പാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ, ദാരിദ്ര്യം, അവഗണന എന്നിവ കുട്ടികളെ എങ്ങനെ നശിപ്പിക്കാമെന്ന്. ഇന്ത്യയിൽ കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ഈ സംഭവം 18 വർഷം കഴിഞ്ഞിട്ടും ഞെട്ടിക്കുന്നു, കാരണം അത് ഒരു കുട്ടികളിലെ മാനസികാരോഗ്യം കൃത്യമായി പരിപാലിക്കേണ്ടതാണ് എന്ന തിരിച്ചറിവ് ഈ കേസ് നമ്മുക്ക് മുന്നിൽ തുറന്നിടുന്നു.
കുട്ടികളിലെ സാഡിസം: കാരണങ്ങൾ, ഉത്ഭവവും പ്രതിഫലനവും
കുട്ടികളിലെ സാഡിസം (സാഡിസ്റ്റിക് പെരുമാറ്റം) എന്നത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലോ വേദനിപ്പിക്കുന്നതിലോ നിന്ന് സുഖം അനുഭവിക്കുന്ന ഒരു മാനസിക പ്രവണതയാണ്. ഇത് സാധാരണയായി 'ഡാർക്ക് ട്രയാഡ്' (നാർസിസിസം, മാക്കിയവെലിയനിസം, സൈക്കോപതി) ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിൽ ഇത് അപൂർവമാണെങ്കിലും, അത് കണ്ടെത്തുമ്പോൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നത്തിന്റെ സൂചനയാണ്. ഗവേഷണങ്ങൾ പ്രകാരം, സാഡിസത്തിന്റെ കാരണങ്ങൾ സങ്കീർണ്ണമാണ്—ജനിതക, പാരിസ്ഥിതിക, മാനസിക ഘടകങ്ങൾ എന്നിവയുടെ സംയോജനം. കുട്ടികളിലെ സാഡിസം സാധാരണയായി ബാല്യകാല അനുഭവങ്ങളിൽ നിന്ന് ഉടലെടുക്കുന്നു, പക്ഷേ എല്ലാ കുട്ടികളും ഇതിന് ശിക്ഷിക്കപ്പെടുന്നില്ല.
കുട്ടികളിലെ സാഡിസത്തിന്റെ പ്രധാന കാരണങ്ങൾ
ബാല്യകാല പീഡനവും അവഗണനയും
കുട്ടികളെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുന്നത് സാഡിസത്തിന്റെ പ്രധാന റിസ്ക് ഫാക്ടറാണ്. പീഡനം അനുഭവിക്കുന്ന കുട്ടികൾ അതിന് 'പരിഹാരമായി' മറ്റുള്ളവരെ ഉപദ്രവിക്കാൻ തുടങ്ങാം. ഉദാഹരണമായി, ദാരിദ്ര്യം, അനീതി, കുടുംബത്തിലെ അക്രമം എന്നിവ കുട്ടികളിൽ ശക്തി ആഗ്രഹത്തെ ഉണർത്താം. ഇത് സാഡിസ്റ്റിക് പെർസണാലിറ്റി ഡിസോർഡറിന്റെ (SPD) ഉത്ഭവത്തിന് കാരണമാകാം, അത് പലപ്പോഴും ബാല്യത്തിലെ കണ്ടക്റ്റ് ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശിക്ഷണത്തിലൂടെയുള്ള പെരുമാറ്റം
മാതാപിതാക്കളോ,വീട്ടുകാരോ ബന്ധുകളോ സാഡിസ്റ്റിക് പെരുമാറ്റം കാണിക്കുന്നത് കുട്ടികളിൽ അത് അനുകരിക്കാൻ കാരണമാകും. ഉദാഹരണമായി, അച്ഛനോ അമ്മയോ അക്രമാസക്തരാണെങ്കിൽ, കുട്ടി അത് 'നോർമൽ' ആയി കാണാം. ബിഹേവിയറൽ തിയറി പ്രകാരം, ഇത് പെരുമാറ്റത്തിന്റെ പഠനത്തിലൂടെ സംഭവിക്കുന്നു.
ജനിതകവും ജീവശാസ്ത്രപരവുമായ ഘടകങ്ങൾ:
'ഡാർക്ക് ഫാക്ടർ ഓഫ് പെർസണാലിറ്റി' (D-ഫാക്ടർ) എന്ന ജനിതക പ്രവണത കുട്ടികളിൽ സാഡിസത്തിന് കാരണമാകാം. ഉയർന്ന D-ഫാക്ടർ ഉള്ള മാതാപിതാക്കൾ അത് കുട്ടികളിലേക്ക് പകർത്താം, പ്രത്യേകിച്ച് അക്രമാസക്തമായ പെരുമാറ്റത്തിലൂടെ. സെറോടോണിൻ (സെറോടോണിൻ) ലെവലുകൾ കുറയുന്നത്, പോഷകാഹാരക്കുറവോ സമ്മർദ്ദമോ കാരണം അനുഭാവരഹിതതയും ക്രൂരതയും വർധിപ്പിക്കാം.
മാനസികവും പാരിസ്ഥിതികവുമായ തിയറികൾ:
സൈക്കോഡൈനാമിക് തിയറി: കുട്ടികളിലെ സാഡിസം വ്യക്തിഗത പരാജയബോധത്തിന്റെ (പേഴ്സണൽ ഫെയില്യർ) മലാഡാപ്റ്റിവ് കോപ്പിങ് മെക്കാനിസമാണ്.
ബിഹേവിയറൽ തിയറി: പരിസ്ഥിതിയിലെ അക്രമം പഠിക്കുന്നു.
ഹ്യൂമനിസ്റ്റിക്-എക്സിസ്റ്റൻഷ്യൽ തിയറി: ജീവിതത്തിലെ അർത്ഥമില്ലായ്മയോ പരാജയബോധമോ ക്രൂരതയിലേക്ക് നയിക്കുന്നു.
സ്കൂളുകളിലെ ബോറഡം (ബോറഡം) പോലുള്ള ഘടകങ്ങൾ സാഡിസത്തെ പ്രോത്സാഹിപ്പിക്കാം, പ്രത്യേകിച്ച് ബുള്ളിങ്ങിലൂടെ.
ഇവല്യൂഷണറി സ്പെക്യുലേഷനുകൾ:
ചിലർ സാഡിസത്തെ വേട്ടയാടലിന്റെ (ഹണ്ടിങ്) അഡാപ്റ്റേഷനായി കാണുന്നു, അത് മൃഗങ്ങളെ കൊല്ലുന്നതിൽ നിന്ന് ഉടലെടുക്കും. പക്ഷേ, ഇത് കുട്ടികളിൽ നേരിട്ട് ബാധകമല്ല.
പ്രതിഫലനവും പ്രതിരോധം
കുട്ടികളിലെ സാഡിസം സാധാരണയായി 6% മുതൽ 0.5% വരെ (എക്സ്ട്രീം കേസുകളിൽ) സംഭവിക്കുന്നു, പക്ഷേ അത് ഹാർമ്ഫുൾ സെക്ഷ്വൽ ബിഹേവിയറുമായി ബന്ധപ്പെട്ടിരിക്കാം. ഇതിന് തടയിടാനായി കുട്ടികളെ വേട്ടയാടുന്ന ബാല്യകാല പീഡനം തടയുക, മാനസിക സഹായം നൽകുക, കുട്ടികളോടുള്ള അനുഭാവം വളർത്തുക എന്നിവ ഇതിൽ പ്രധാനമാണ്. കുട്ടികളിൽ സാഡിസം കണ്ടെത്തിയാൽ, സൈക്കോളജിസ്റ്റിന്റെ സഹായം തേടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."