UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
ദുബൈ: രാജ്യാന്തര വിപണിയിൽ ഔൺസിന് 3,900 ഡോളർ കവിഞ്ഞതോടെ എമിറേറ്റിലെ സ്വർണ്ണ വില ഇന്ന് റെക്കോർഡ് നിലവാരത്തിലെത്തി. ഇന്ന് 24 കാരറ്റ് (ഗ്രാം) സ്വർണത്തിനു 474.5 ദിര്‍ഹമും 22 കാരറ്റ് (ഗ്രാം) 439.5 ദിര്‍ഹമും ആണ് വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3,920.63 ഡോളറിലെത്തി. യുഎസ് സർക്കാരിന്റെ അടച്ചുപൂട്ടലിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം ആണ് പുതിയ പ്രതിഭാസത്തിനു കാരണം.
യുഎസ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തത കുറവായത് അവിടത്തെ കേന്ദ്ര ബാങ്കുകൾ ബുദ്ധിമുട്ട് നേരിടുന്നതും സ്വർണ വിപണിയെ പ്രതിക്കൂലമായി ബാധിക്കുന്നു.
അതേസമയം കേരളത്തിലും സ്വര്‍ണ വില പവന് 88,000 കടന്നു കുതിക്കുക ആണ്. ഇന്ന് പവന് ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 88000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്നത്തെ കുത്തിപ്പ്.
യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില
24 കാരറ്റ് (ഗ്രാം) 474.5 ദിര്‍ഹം
22 കാരറ്റ് (ഗ്രാം) 439.5 ദിര്‍ഹം
18 കാരറ്റ് (ഗ്രാം) 361.25 ദിര്‍ഹം
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
24 കാരറ്റ് (ഗ്രാം): 12,077
22 കാരറ്റ്: 11,070
18 കാരറ്റ്: 9068
Dubai gold prices hit record highs amid US shutdown, looming Fed rate cut
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."