യു.സി കോളജില്‍ ദൃശ്യവിരുന്നൊരുക്കി തായ്‌വാന്‍ കലാസംഘം
ആലുവ : തായ്‌പേയ് അസോസിയേഷന്‍ ഓഫ് റീട്ടെയ്ല്‍ഡ് പേഴ്‌സണ്‍സും തായ്‌പേയ് മലയാളി അസോസിയേഷനും ചേര്‍ന്ന് സാംസ്‌കാരികോത്സവം നടത്തി. ആലുവ യു.സി. കോളജില്‍ നടത്തിയ ഇന്‍ഡോ തായ്‌വാന്‍ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തായ്‌വാനില്‍ നിന്നുള്ള കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. തായ്‌വാനിലെ പരമ്പരാഗത നൃത്തരൂപങ്ങള്‍ രംഗത്തവതരിപ്പിച്ചു. തുടര്‍ന്ന് യു.സി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ മോഹിനിയാട്ടം, തിരുവാതിര, കഥക്, ഫ്യൂഷന്‍ നൃത്തം തുടങ്ങിയ നൃത്തപരിപാടികളും അവതരിപ്പിച്ചു.
ഇന്‍ഡോ തായ്‌വാന്‍ സൗഹൃദവും സഹകരണവും വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് തായ്‌വാന്‍ സംഘം ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ സാധ്യതകളാണുള്ളതെന്ന് തായ്‌പേയ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോണി അഭിപ്രായപ്പെട്ടു. തായ്‌വാനിലെ ഫ്യുജെന്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ യു.സി കോളേജില്‍ ചൈനീസ് ഭാഷാ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കും.
കോളേജ് മാനേജര്‍ റവ. തോമസ് ജോണ്‍ സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ തായ്‌പേയ് റീട്ടെയ്ല്‍ഡ് പേഴ്‌സണ്‍സ് ടീം കാര്യദര്‍ശി സ്‌പെന്‍സര്‍, യു.സി കോളജ് അധ്യാപകരായ ഡോ. ജേക്കബ് ജോര്‍ജ്ജ്, ഡോ. എം.ഐ. പുന്നൂസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."