'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍' രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം
ജയ്പൂര്‍: ഹരജിയില്‍ മഹാരാജ, രാജകുമാരി എന്നീ വാക്കുകള്‍ ഉപയോഗിച്ചതിന് രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി. 2001ലെ വീട്ടുനികുതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളോട് കോടതി ചോദ്യമുന്നയിച്ചത്. ഹരജികള്‍ മാറ്റിനല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇത്തരം വാക്കുകള്‍ എന്തിനാണ് ഇനിയും ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയലിന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. ആര്‍ട്ടിക്കള്‍ 363എ പ്രകാരം രാജ്യത്ത് രാജകുടുംബങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയിട്ടുണ്ട്. പേരിന് മുമ്പ് രാജകുടുംബാംഗങ്ങള്‍ മഹാരാജ പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് അതിന്റെ ലംഘനമാവില്ലേയെന്നും കോട
തി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും തുല്യമായ അവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 14ന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 13നാണ് കേസ് വീണ്ടും പരിഗണിക്കുക.
മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ വീട്ടുനികുതി ഈടാക്കുന്നതിനെതിരെ ജഗത് സിങ്, പൃഥ്വിരാജ് സിങ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സമാനമായ നിര്‍ദേശം 2022 ജനുവരിയിലും കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
The Rajasthan High Court strongly objected to the use of royal titles such as 'Maharaja' and 'Rajkumari' in a legal petition, questioning their relevance in modern democratic India. The court directed the petitioner to amend the terminology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."