HOME
DETAILS

ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്

  
October 06, 2025 | 11:14 AM

Suryakumar Yadav has spoken about a big loss in his cricketing career

ഏഷ്യ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ അടുത്തിടെ കിരീടം ചൂടിയിരുന്നു. ഫൈനൽ മത്സരത്തിൽ പാകിസ്താനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യകുമാർ യാദവും സംഘവും വിജയിച്ചു കയറിയത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറിയത്.

ഇപ്പോൾ ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ തന്റെ ക്രിക്കറ്റ് കരിയറിൽ ഉണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ ഇതിഹാസനായകൻ എംഎസ് ധോണിയുടെ കീഴിൽ കളിക്കാൻ അവസരം നഷ്ടമായതിനെക്കുറിച്ചാണ് സ്‌കൈ സംസാരിച്ചത്. 

"ഇന്ത്യക്കായി അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ഞാൻ അദ്ദേഹത്തിനെതിരെ കളിക്കുമ്പോൾ എപ്പോഴും അദ്ദേഹത്തെ സ്റ്റമ്പിന് പുറകിൽ ഞാൻ കണ്ടിരുന്നു. എപ്പോഴും വളരെ ശാന്തനാണ് അദ്ദേഹം. വളരെ ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളിലും സംയമനം പാലിക്കുക എന്ന കാര്യമാണ് അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ചത്. അദ്ദേഹം ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് തീരുമാനമെടുക്കുന്ന ആളാണ്" സൂര്യകുമാർ യാദവ് പറഞ്ഞു. 

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2021ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ആയിരുന്നു സൂര്യകുമാർ യാദവ് ഇന്ത്യക്കൊപ്പമുള്ള തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്.

അതേസമയം ഏഷ്യ കപ്പിലെ തന്റെ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ നായകൻ വ്യക്തമാക്കിയിരുന്നു. ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് സ്‌കൈ ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യ കപ്പിലെ ഒരു മത്സരത്തിന് നാല് ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നും 28 ലക്ഷം രൂപയാണ് സ്കൈക്ക് മാച്ച് ഫീസായി ലഭിക്കുക. 

Suryakumar Yadav has spoken about a big loss in his cricketing career. Sky spoke about missing out on the opportunity to play under Indian legend MS Dhoni.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  6 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  6 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  6 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  6 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  6 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  6 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  6 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  6 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  6 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  6 days ago