HOME
DETAILS

പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!

  
Web Desk
October 06, 2025 | 12:41 PM

Sanju now in a new role Malayali star to make waves in Indian football too

മുംബൈ: ഇംഗ്ലീഷ് പ്രിമീയർ ലീഗിന്റെ ഇന്ത്യയിൽ ഔദ്യോഗിക അംബാസഡറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടു. ഇപിഎല്ലിന്റെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയിൽ ഉടനീളമുള്ള ഫുട്ബോൾ ആരാധകരുമായി ഇടപഴകുന്നതിലും സഞ്ജു നിർണായകമായ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇംഗ്ലണ്ട് ഇതിഹാസ താരം മൈക്കൽ ഓവനുമായി സഞ്ജു കൂടിക്കാഴ്ച നടത്തിയിരുന്നു. നെസ്കോ സെന്ററിൽ നടന്ന പരുപാടിയിൽ ഫാൻ പാർക്കും സ്‌ക്രീനിങ്ങും ഉണ്ടായിരുന്നു. ചടങ്ങിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനോടുള്ള തന്റെ ആരാധന സഞ്ജു വ്യക്തമാക്കിയിരുന്നു. ''വലിയ ലിവർപൂൾ ആരാധകനാണ് ഞാൻ. അവർ ഫുട്ബോൾ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. അതുകൊണ്ട് ഞാൻ എപ്പോഴും അവരെ പിന്തുണക്കും'' സഞ്ജു സാംസൺ പറഞ്ഞു. 

താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വലിയ ആരാധകനാണെന്നും ചെറുപ്പ കാലം മുതൽ തന്നെ  ഫുട്ബോൾ കാണാറുണ്ടെന്നും ഫുട്ബോൾ കാണുന്നതിനേക്കാൾ എന്റെ കുടുംബത്തോടൊപ്പവും എന്റെ സഹോദരൻ, അച്ഛൻ എന്നിവർക്കൊപ്പവും ഞാൻ ഫുട്ബോൾ കളിക്കാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി. 

 സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ്‌സിയുടെ കോ-ഓണർ കൂടിയാണ് സഞ്ജു. 
സൂപ്പർ ലീ​ഗ് കേരളയുടെ രണ്ടാം സീസൺ ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ മലപ്പുറം എഫ്‌സി തൃശൂർ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്സിയുടെ തട്ടകമായ മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മലപ്പുറം കീഴടക്കിയത്. മത്സരത്തിൽ സഞ്ജു മലപ്പുറത്തെ ഫുട്ബോളിനെക്കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. 

"മലപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ ഫുട്ബോൾ താരങ്ങളെ വളർത്തുന്ന ഭൂമിയാണ്" - സഞ്ജു തന്റെ പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു. ക്രിക്കറ്റിന് പുറത്ത് സ്പോർട്സ് ബിസിനസിലേക്കുള്ള താൽപ്പര്യവും പ്രാദേശിക ഫുട്ബോൾ പ്രതിഭകളുടെ വികസനവുമാണ് ഉടമസ്ഥാവകാശം വാങ്ങാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

"ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, പക്ഷേ ഫുട്ബോളിനോടുള്ള താൽപ്പര്യം കുട്ടിക്കാലം മുതലുള്ളതാണ്. മലപ്പുറത്തെ ഫുട്ബോൾ പ്രതിഭകളുടെ സമ്പന്നത കണ്ട് ഞാൻ അത്ഭുതപ്പെടാറുണ്ട്. ഈ ജില്ലയാണ് ഇന്ത്യയിലെ നിരവധി മികച്ച ഫുട്ബോളർമാരെ വളർത്തിയെടുത്തത്. അവരെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക തലത്തിൽ സ്പോർട്സ് ബിസിനസിലേക്ക് വ്യാപിക്കാനുമാണ് ഞാൻ ഈ ടീമിന്റെ ഉടമസ്ഥാവകാശം വാങ്ങിയത്" - സഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞു.

Indian Cricketer Sanju Samson has been appointed as the official ambassador of the English Premier League in India. Sanju is expected to play a key role in promoting the EPL brand and engaging with football fans across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  3 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  3 days ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  3 days ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  3 days ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  3 days ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  3 days ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  3 days ago
No Image

ഇന്ത്യൻ ഇതിഹാസത്തിന്റെ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുൻ ടെണ്ടുൽക്കറിനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  3 days ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  3 days ago