കനത്ത മഴയ്ക്ക് പിന്നാലെ ഒമാൻ പൊള്ളുന്ന ചൂടിലേക്ക്
മസ്‌കത്ത്: ഒമാനില്‍ ചൂട് ഉയരുന്നു. കനത്ത മഴയ്ക്ക് പിന്നാലെയാണ് രാജ്യം വീണ്ടും ചൂടിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നു.
മാര്‍ച്ച് 30 ശനിയാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് അല്‍വുസ്ത ഗവര്‍ണറേറ്റിലെ മാഹൂത്ത് സ്റ്റേഷനിലായിരുന്നു. 47 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ ഉയര്‍ന്ന താപനില. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ഷംസ് സ്റ്റേഷനിലാണ്. 11.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില.
സഊദിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ട്രാൻസ്പോർട്ട്, ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾക്ക് വിലക്ക്
ജിദ്ദ: സഊദിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് രണ്ട് പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകളുടെയും നാല് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സഊദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎസ്) അറിയിച്ചു. ഈ ആപ്ലിക്കേഷനുകൾ ആവശ്യമായ ലൈസൻസ് ഇല്ലാതെ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഗതാഗതം, ഡെലിവറി ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും നിരീക്ഷണങ്ങളോ പരാതികളോ റിപ്പോർട്ടുചെയ്യാൻ അതോറിറ്റി ഉപഭോക്‌താക്കളോട് അഭ്യർഥിച്ചു, ഏകീകൃത നമ്പർ 19929 വഴിയോ അല്ലെങ്കിൽ എക്‌സ് പ്ലാറ്റ്ഫോമിലെ ഗുണഭോക്ത പരിചരണ അക്കൗണ്ട് വഴിയോ റിപ്പോർട്ട് ചെയ്യാം.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."