ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഈ പരമ്പരക്ക് മുന്നോടിയായി ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ രോഹിത് ശർമ്മക്കും വിരാട് കോഹ്‌ലിക്കും സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. 2027 ഏകദിന ലോകകപ്പിൽ ഇരുവരും ഉണ്ടാവുന്നത് ഇന്ത്യക്ക് വലിയ മുതൽക്കൂട്ട് ആയിരിക്കുമെന്നും എബിഡി അഭിപ്രായപ്പെട്ടു.
''രോഹിത്തിനെയും കോഹ്‍ലിയെയും ലോകകപ്പിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് വലിയൊരു മുതൽ കൂട്ടാണ്. മത്സരങ്ങളിൽ റൺസ് നേടുക എന്നതാണ് പ്രധാനം. 2027 ലോകകപ്പിൽ അവരെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കും ഇതിൽ എനിക്ക് ഒരു സംശയവുമില്ല. ഗില്ലിനെ മികച്ച ക്യാപ്റ്റനാകാൻ അവർ സഹായിക്കും'' എബി ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ടെസ്റ്റിൽ ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്.
പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലും ഗില്ലിന്റെ കീഴിൽ ഇന്ത്യ മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
അതേസമയം രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ ഇരുവരും ഏകദിനം മാത്രമേ ഇനി കളിക്കുകയുള്ളൂ. ബാറ്റർമാരായി ടീമിൽ തുടരും. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇരുവരും ഇന്ത്യൻ ജേഴ്സിയിൽ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
Former South African cricketer AB de Villiers has said that Rohit Sharma and Virat Kohli can make Shubman Gill a better captain. He also said that having both of them in the 2027 ODI World Cup will be a great asset for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."