HOME
DETAILS

കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്

  
Web Desk
October 06, 2025 | 2:13 PM

corporate gift firm employee swindles 572 crore in gold coins without employers knowledge arrested

മുംബൈ: വ്യാജ പർച്ചേസ് ഓർഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങൾ തട്ടിയെടുത്ത ജീവനക്കാരൻ മുംബൈയിൽ പിടിയിൽ. സുനിൽ ഗുപ്ത എന്നയാളാണ് വാൻറായ് പൊലിസിന്റെ പിടിയിലായത്. കോർപ്പറേറ്റ് കമ്പനികളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുള്ള സമ്മാനങ്ങളും റിവാർഡുകളും നിർമിച്ച് നൽകുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടികൂടിയ സുനിൽ ഗുപ്ത. വർഷങ്ങളായി നിരവധി കമ്പനികൾക്ക് ഇയാളുടെ മേൽനോട്ടത്തിലായിരുന്നു സ്ഥാപനം സ്വർണനാണയങ്ങൾ നിർമ്മിച്ച് നൽകിയിരുന്നത്. അതുകൊണ്ട് തൊഴിലുടമയുടെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു പൊലിസ് പിടികൂടിയ സുനിൽ ​ഗുപ്ത. സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ഇ-മെയിൽ അക്കൗണ്ടുകളിലും ആക്സസ് ഉണ്ടായിരുന്ന സുനിൽ ഗുപ്ത, തന്റെ അധികാരം ദുരുപയോഗം ചെയ്ത് നടത്തിയ വൻ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴിലുടമയായ നരേഷ് ജെയിനാണ് ഇയാൾക്കെതിരെ പൊലിസിൽ പരാതി നൽകിയത്.

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ജീവനക്കാർക്ക് വേണ്ടി സ്വർണനാണയങ്ങൾ നൽകാനായി ഓർഡർ വന്നിട്ടുണ്ടെന്ന് സുനിൽ ഗുപ്ത തൊഴിലുടമയായ നരേഷ് ജെയിനിനെ ധരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2.46 കോടി രൂപയുടെ 3.4 കിലോഗ്രാം സ്വർണം ബുക്ക് ചെയ്തു. ഈ സ്വർണം ഡെലിവറി ചെയ്യാനുള്ള ഉത്തരവാദിത്തം നരേഷ് ജെയിൻ സുനിൽ ഗുപ്തയെ ഏൽപ്പിക്കുകയും ചെയ്തു. ഡെലിവറി പൂർത്തിയായതായി തെളിയിക്കാൻ, സ്റ്റാമ്പ് ചെയ്ത് ഒപ്പിട്ട ടാക്സ് ഇൻവോയ്സ് ഉൾപ്പെടെയുള്ള രേഖകൾ സുനിൽ ഗുപ്ത കമ്പനിയിൽ ഏൽപ്പിച്ചു.

പിന്നീട്, അതേ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് രണ്ടാമതൊരു ഓർഡർ ലഭിച്ചതായി ഇയാൾ വീണ്ടും ഉടമയെ വിശ്വസിപ്പിച്ചു. ഇതിന്റെ ഫലമായി 3.17 കോടി രൂപ വിലമതിക്കുന്ന 3.6 കിലോഗ്രാം സ്വർണനാണയങ്ങൾ കൂടി ഓർഡർ ചെയ്ത നരേഷ് ജെയിൻ പ്രതിയുടെ കൈകളിൽ പുതിയ ഓർഡറും ഏൽപ്പിച്ചു.

എന്നാൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് പണം ലഭിക്കാതായപ്പോൾ, നരേഷ് ജെയിൻ സുനിൽ ഗുപ്തയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. നരേഷ് ജെയിനിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ, സ്വർണനാണയങ്ങൾ ഡെലിവറി ചെയ്തിട്ടില്ലെന്നും അവ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും സുനിൽ ഗുപ്ത സമ്മതിച്ചു. വ്യാജ ഇൻവോയ്സുകളും രേഖകളും നിർമിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തി. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തുക തിരികെ നൽകാമെന്ന് പ്രതി ഉടമയ്ക്ക് ഉറപ്പ് നൽകുകയായിരുന്നു. പക്ഷേ ഇവിടെ കൊണ്ടും തട്ടിപ്പ് അവസാനിച്ചിട്ടില്ല. സുനിൽ ​ഗുപ്തയുടെ സംസാരത്തിൽ സംശയം തോന്നിയ നരേഷ് ജെയിൻ രഹസ്യമായി വീണ്ടും അന്വേഷണം നടത്തി തുടർന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ഒരു ഓർഡർ പോലും ലഭിച്ചിട്ടില്ലെന്ന് ജെയ്ൻ വ്യക്തമായതോടെ വാൻറായ് പൊലിസിൽ പരാതി നൽകുകയും സുനിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

A Mumbai employee, Sunil Gupta, was arrested for swindling 5.72 crore worth of gold coins from his employer, a firm that makes corporate gifts. Using fake purchase orders and documents, Gupta misled his employer, Naresh Jain, into believing a pharmaceutical company had ordered the coins. He misappropriated the gold for personal gain and was caught after police investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  4 days ago
No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  4 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  4 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  4 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  4 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  4 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  4 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  4 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  4 days ago