HOME
DETAILS

സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള

  
October 06, 2025 | 2:34 PM

Manchester City coach Pep Guardiola achieved a historic feat in EPL

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏർലിങ് ഹാലണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്കായി വിജയ ഗോൾ നേടിയത്. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ താരം ലക്ഷ്യം കാണുകയായിരുന്നു. 

ഈ വിജയത്തിന് പിന്നലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഒരു ചരിത്ര നേട്ടമാണ് കൈവരിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 250 വിജയങ്ങൾ പൂർത്തിയാക്കാനാണ് ഗ്വാർഡിയോളക്ക് സാധിച്ചത്.

മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 250 വിജയങ്ങൾ നേടുന്ന പരിശീലകനെന്ന നേട്ടവും പെപ് കൈപ്പിടിയിലാക്കി. 349 മത്സരങ്ങളിൽ നിന്നാണ് പെപ് ഈ നാഴികകല്ല് പിന്നിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗൂസനെ മറികടന്നാണ് പെപ്പിന്റെ ഈ സ്വപ്നനേട്ടം. 404 മത്സരങ്ങളിൽ നിന്നുമായിരുന്നു അലക്സ് ഫെർഗൂസൻ ഈ നാഴികക്കല്ല് സ്വന്തമാക്കിയിരുന്നത്. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്നും നാല് വിജയവും ഒരു സമനിലയും രണ്ട് തോൽവിയും അടക്കം 13 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കൈവശമുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  ഒക്ടോബർ 18നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എവർട്ടൺ ആണ് സിറ്റിയുടെ  എതിരാളികൾ.  

Manchester City continued their run of form with a 1-0 win over Brentford in the English Premier League on Sunday. With this victory, Manchester City coach Pep Guardiola achieved a historic feat. Guardiola was able to complete 250 wins with Manchester City in the English Premier League.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  17 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  17 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  17 days ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  17 days ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  17 days ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  17 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  17 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  17 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  17 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  17 days ago