HOME
DETAILS

അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലം​ഘകർക്കെതിരെ കടുത്ത നടപടികൾ

  
October 06, 2025 | 4:02 PM

ajman bans parking of vehicles carrying petroleum products in unauthorized areas

ദുബൈ: അജ്മാനിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്. വിലക്ക് നാളെ (ഒക്ടോബർ 7) മുതൽ നിലവിൽ വരും. അതീവ ജ്വലനശേഷിയുള്ളതും അപകടകരവുമായ വസ്തുക്കളുടെ അപകടസാധ്യത കുറക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.

പെട്രോൾ വഹിക്കുന്ന വാഹനങ്ങൾക്ക് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ പാർക്ക് ചെയ്യാനോ താൽക്കാലികമായി നിർത്താനോ പോലും പുതിയ നിയമം അനുവദിരക്കുന്നില്ല. പ്രാദേശിക അധികാരികൾ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഇവ നിർത്താൻ പാടുള്ളൂ.


 
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ലംഘകർക്ക് ശിക്ഷകൾ ഏർപ്പെടുത്തുന്നതിനും അജ്മാൻ സുപ്രീം എനർജി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അജ്മാൻ മീഡിയ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

ശിക്ഷകൾ 

അജ്മാൻ ഗവൺമെന്റിന്റെ തീരുമാന പ്രകാരം, നിയമലംഘകർക്ക് താഴെപ്പറയുന്ന ശിക്ഷകൾ ലഭിക്കും:

ആദ്യത്തെ ലംഘനം: 5,000 ദിർഹം പിഴ

രണ്ടാം തവണ: 10,000 ദിർഹം പിഴ

മൂന്നാം തവണ: 20,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ, മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് വാഹനം പൊതുലേലത്തിൽ വിൽക്കപ്പെടും. 

നിയമം ലംഘിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷകൾ ലഭിക്കും. ഇതിൽ പെട്രോളിയം വ്യാപാര അനുമതി താൽക്കാലികമോ- പൂർണമായോ റദ്ദാക്കുക വരെ ചെയ്യാം.

അതേസമയം, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അല്ലെങ്കിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഏതൊരു നിയമലംഘനവും സ്ഥാപന ഉടമയുടെ ചെലവിൽ നീക്കം ചെയ്യപ്പെടും.

The Ajman government has announced a ban on parking vehicles carrying petroleum products in unauthorized areas, effective October 7. The new regulations aim to enhance public safety and prevent potential hazards. Vehicles violating the rules will face fines ranging from 5,000 to 20,000 dirhams, and repeat offenders may have their licenses revoked and vehicles confiscated. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

Kerala
  •  6 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  6 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  6 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  6 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  6 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  6 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  6 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  6 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  6 days ago