HOME
DETAILS

ലോകത്തിൽ രണ്ടാമനാവാൻ കോഹ്‌ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും

  
October 06, 2025 | 4:18 PM

virat kohli need 54 runs to create a historical huge record in odi

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കോഹ്‌ലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19നാണ് നടക്കുന്നത്. നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം കോഹ്‌ലി വീണ്ടും ഇന്ത്യക്കയി കളിക്കാനെത്തുമ്പോൾ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും കോഹ്‌ലിക്ക് അവസരമുണ്ട്. 

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറാനുള്ള അവസരമാണ് വിരാടിനുള്ളത്. ഇതിനായി കോഹ്‌ലിക്ക് വേണ്ടത് വെറും 54 റൺസ് മാത്രമാണ്. ലങ്കൻ ഇതിഹാസം കുമാർ സംഗകാരയെ മറികടക്കാനാണ് കോഹ്‌ലിക്ക് സാധിക്കുക. ഏകദിനത്തിൽ 14181 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. സംഗക്കാര 14234 റൺസുമാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സച്ചിൻ ടെണ്ടുൽക്കർ ആണ്. 18426 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. 

കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

Indian Star Player Virat Kohli is set to wear the Indian jersey again in the one-off series against Australia. Kohli has not played for India since the 2025 ICC Champions Trophy. Kohli also has a chance to achieve a new milestone in the series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  6 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  6 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  6 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  6 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  6 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  6 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  6 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  6 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  6 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  6 days ago