ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
ഡൽഹി: തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അഭിഭാഷകൻ രാകേഷ് കിഷോറിന്റെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.
കോടതി നടപടികൾക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചതിനാണ് കിഷോറിനെ സസ്പെൻഡ് ചെയ്തത്. കൂടാതെ, രാജ്യത്തുടനീളമുള്ള ഒരു കോടതിയിലോ, ട്രൈബ്യൂണലിലോ, നിയമപരമായ അതോറിറ്റിയിലോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇയാളെ വിലക്കിയിട്ടുണ്ട്.
കിഷോറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സസ്പെൻഷൻ തുടരേണ്ടതിന്റെ കാരണവും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ കാരണവും വിശദീകരിക്കേണ്ടതുണ്ട്. ഈ ഉത്തരവ് എത്രയം വേഗം നടപ്പിലാക്കാൻ ഡൽഹി ബാർ കൗൺസിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെയാണ് അസാധാരണ സംഭവമുണ്ടായത്. അഭിഭാഷക വേഷത്തിലുള്ള ഒരാള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്രവർത്തിക്കിടെ ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. കോടതി മുറിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ വ്യക്തി 'സനാതന്‍ ധരം കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍' ('സനാതന്‍ ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല') എന്ന് ആക്രോശിച്ചുവെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു.
പേപ്പര്‍ റോള്‍ എറിയുന്നതായാണ് തോന്നിയതെന്നും ചിലര്‍ പറയുന്നുണ്ട്. അതേ സമയം, ബഹളങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി ദിവസത്തെ നടപടിക്രമങ്ങള്‍ തുടര്‍ന്നു.
ഖജുരാഹോയില്‍ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നും ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു അന്ന് ഉയര്‍ന്ന് വന്ന വിമര്‍ശനം.
The Bar Council of India has suspended advocate Rakesh Kishore's license with immediate effect after he attempted to throw a shoe at Chief Justice of India B.R. Gavai during court proceedings. Kishore, a 71-year-old lawyer enrolled with the Bar Council of Delhi, was detained by security personnel after shouting "Sanatan ka apmaan nahi sahenge" ("We will not tolerate insults to Sanatan Dharma"). The incident occurred on October 6, 2025, in Court No.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."