HOME
DETAILS

അവധി കഴിഞ്ഞ് ജിദ്ദയില്‍ തിരിച്ചെത്തിയിട്ട് ഒരാഴ്ച; ഫോണ്‍ എടുക്കാതിരുന്നതോടെ അന്വേഷിച്ചപ്പോള്‍ താമസ്ഥലത്ത് മരിച്ചനിലയില്‍; വിടവാങ്ങിയത് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ്

  
Web Desk
October 07, 2025 | 3:02 AM

young man from Malappuram who returned from vacation died in Jeddah

ജിദ്ദ: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മന്‍സൂര്‍ (29) ആണ് മരിച്ചത്. ജിദ്ദ ഹയ്യല്‍ നസീമില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് മന്‍സൂര്‍ നാട്ടില്‍നിന്ന് ജിദ്ദയില്‍ എത്തിയത്. ഇന്നലെ രാവിലെ സ്‌പോണ്‍സറുടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കി തിരിച്ചു താമസ സ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി സ്‌പോണ്‍സര്‍ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതേത്തുടര്‍ന്ന് താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.

നേരത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. അല്‍ നസീമില്‍ തന്നെയുള്ള മജീദ് സഹോദരനാണ്. മൃതദേഹം മഹ്ജര്‍ ഫോറന്‍സിക് സെന്ററിലേക്ക് മാറ്റി. ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ ആണ് നിയമ സഹായങ്ങള്‍ നടത്തുന്നത്.

Summary: A young man from Malappuram who returned from vacation died in Jeddah.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  10 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  10 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  10 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  10 days ago
No Image

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

Kerala
  •  10 days ago
No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  10 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  10 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  10 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  10 days ago