HOME
DETAILS

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; സമവായത്തിന് തയാറായി സര്‍ക്കാര്‍

  
Web Desk
October 07, 2025 | 3:47 AM

kerala govt seeks consensus on disabled teacher reservation dispute in aided schools


തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായത്തിന് തയാറായി സര്‍ക്കാര്‍. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും കെഎസ്ഇബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ്.

പ്രശ്‌നത്തിന് ഉടന്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ വലിയ തര്‍ക്കവും പോര്‍വിളിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. എന്‍എസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ അംഗീകാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും മറ്റു സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നില്ല. ഇതിലാണ് സഭക്കുള്ള പരാതിയും. 

അതേ സമയം എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബര്‍ 25നകം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇല്ലാതാക്കാന്‍ കൈ പുസ്തകം പുറത്തിറക്കുകയും ചെയ്തിരുന്നു. പരാതി ഉള്ളവര്‍ക്ക് അറിയിക്കാനായി ജില്ലാതല സമിതി രൂപീകരിച്ചു. നവംബര്‍ 10നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകള്‍ മാനേജ്‌മെന്റുകള്‍ മാറ്റിവയ്ക്കണം എന്നാണ് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കിയത്. 

സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണ് എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാനജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടികയും തയ്യാറാക്കി. ജില്ലാതല സമിതി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശകള്‍ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജര്‍മാരുടെ നിയമപരമായ ബാധ്യതയാണെന്നാണ് കോടതിയുടെ വിധി.

 

 

The Kerala government has expressed willingness to resolve the ongoing dispute regarding the reservation for differently-abled teachers in aided schools. Chief Minister Pinarayi Vijayan assured Cardinal Clemis Catholicos, head of the Kerala Catholic Bishops’ Council (KCBC), that concerns raised by the Catholic Church would be addressed. This assurance came during a meeting between the two.

The CM also stated that the government would soon seek legal advice to clarify the matter. Tensions had risen in recent days between the Church and the Education Minister over the reservation implementation. While the government had implemented a Supreme Court directive in NSS-run institutions regarding teacher appointments, similar benefits were reportedly not extended to other managements, leading to the Church’s dissatisfaction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  12 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  12 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  12 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  12 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  12 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  12 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  12 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  12 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  12 days ago