HOME
DETAILS

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

  
October 07, 2025 | 5:19 AM

hundreds of voter id cards found in pond spark controversy in madhya pradesh



മധ്യപ്രദേശ്: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഒരു കുളത്തില്‍ നിന്ന് നൂറുകണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി. ഛത്തര്‍പൂര്‍ ജില്ലയിലെ ബിജവര്‍ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഒരു ബാഗിനുള്ളില്‍ നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്.

വാര്‍ഡ് നമ്പര്‍ 15ല്‍ നിന്നുള്ള 400 മുതല്‍ 500 വരെയുള്ള ആളുകളുടെ യഥാര്‍ത്ഥ വോട്ടര്‍ ഐഡി കാര്‍ഡുകളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിതരണം ചെയ്യാത്ത കാര്‍ഡുകളാണ് ഇതെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഇത്രയേറെ വോട്ടേഴ്‌സ് ഐഡി കാര്‍ഡുകള്‍ എങ്ങനെ കുളത്തില്‍ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണിപ്പോള്‍. വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണ കക്ഷികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോര്‍ ഗദ്ദി ഛോഡ് എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതാണ് ഇതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡെയും പ്രതികരിച്ചു. യഥാര്‍ത്ഥ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എങ്ങനെ കുളത്തില്‍ എത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗന്‍ യാദവും പറഞ്ഞു.

വ്യാജ വോട്ടുകള്‍ ചെയ്ത ശേഷം തെളിവ് നശിപ്പിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കുളത്തില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

A major controversy has erupted in Chhatarpur district, Madhya Pradesh, after hundreds of original voter ID cards were discovered inside a pond named Raj Ka Talab in the town of Bijawar. The cards were found during a cleaning operation, packed inside a bag submerged in the pond.Eyewitnesses claim the bag contained 400 to 500 voter ID cards, all allegedly belonging to residents of Ward 15. Locals suspect these were undistributed cards, raising serious questions about how such a large number ended up in the pond.The discovery has triggered political outrage, with opposition parties accusing the ruling government of large-scale electoral malpractice. Videos and images of the cards have gone viral on social media, leading to heavy criticism of both the Election Commission and the state administration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  3 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  3 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  3 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  3 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  3 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  3 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  3 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  4 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  4 days ago