ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു
കുവൈത്ത് സിറ്റി: ഗസ്സ ലക്ഷ്യമിട്ട് പോയിക്കൊണ്ടിക്കെ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയിലെ മൂന്നാമത്തെ കുവൈത്ത് പൗരനായ ഖാലിദ് അല്‍ അബ്ദുല്‍ ജാദറിനെ മോചിപ്പിച്ചു.
ഇദ്ദേഹം നിലവില്‍ ജോര്‍ദാനില്‍ ആണെന്നും നേരത്തേ മോചിപ്പിക്കപ്പെട്ട മറ്റു രണ്ട് ഉടന്‍ കുവൈത്തി രാജ്യത്തേക്ക് തിരിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍യഹ്യ വ്യക്തമാക്കി. മൂന്ന് പേരേയും രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്താക്കിയാക്കി കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തടവിലാക്കിയ നിമിഷം മുതല്‍ ഇവരുടെ സുരക്ഷയിലും ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുടര്‍നടപടികളില്‍ ഒപ്പം നിന്ന ബഹ്‌റൈന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയ്ക്ക് അബ്ദുല്ല അല്‍യഹ്യ നന്ദി പറഞ്ഞു.
കുവൈത്തില്‍ നിന്നുള്ള അബ്ദുല്ല അല്‍മ താവേ, മുഹമ്മദ് ജമാല്‍, ഖാലിദ് അല്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ടുപേരെ ശനിയാഴ്ച മോചിപ്പിച്ചിരുന്നു.
israel releases all detained kuwaiti nationals from the intercepted global sumud flotilla bound for gaza. amid ongoing tensions, here's the full story on the humanitarian convoy, activist releases, and implications for middle east expats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."